ഷുക്കൂർ വധം; പി ജയരാജന്റെയും, രാജേഷിന്റെയും ഹർജി കോടതി തള്ളി, ഇതൊരു ആസൂത്രിത കൊലപാതകമെന്ന് ഇരുവർക്കും അറിയാമായിരുന്നു എന്ന് കുറ്റപത്രം 

ഇപ്പോൾ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് അരിയിൽ ഷുക്കൂറിന്റെ കൊലപാതകം. സംഭവം നടന്നിട്ട് 12 വര്ഷം കഴിഞ്ഞു, ഇന്നും ഇതിന്റെ ചർച്ചകൾ ശ്രെദ്ധ ആകുകയാണ്. കേസിൽനിന്ന് വിടുതൽ നേടാനുള്ള സി.പി.എം. നേതാക്കളായ പി.ജയരാജന്‍റെയും ടി.വി.രാജേഷിന്റെയും…

ഇപ്പോൾ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് അരിയിൽ ഷുക്കൂറിന്റെ കൊലപാതകം. സംഭവം നടന്നിട്ട് 12 വര്ഷം കഴിഞ്ഞു, ഇന്നും ഇതിന്റെ ചർച്ചകൾ ശ്രെദ്ധ ആകുകയാണ്. കേസിൽനിന്ന് വിടുതൽ നേടാനുള്ള സി.പി.എം. നേതാക്കളായ പി.ജയരാജന്‍റെയും ടി.വി.രാജേഷിന്റെയും ഹർജി കോടതി തള്ളിയതോടെ വീണ്ടും വിഷയം ചർച്ചയായിരിക്കുകയാണ്.2012 ഫെബ്രുവരി 20 നെ ആണ് ഷുക്കൂർ കൊല്ലപ്പെട്ടത്.

സി പി എം നേതാക്കളായ രാജേഷും , ടി പി ജയരാജനും അടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിനടുത്തുള്ള പട്ടുവത്ത് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകം ചെറുകുന്ന് കീഴറയിലാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. വാഹനം അക്രമിക്കപെട്ടതിന് ശേഷം ജയരാജനും, രാജേഷും പ്രവേശിച്ച ആശുപത്രയിൽ വെച്ചാണ് കൊലപതകത്തിന് ആസൂത്രണം ചെയ്യ്തിരുന്നത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ആശുപത്രി കേന്ദ്രീകരിച്ചാണ് സി.പി.എം. പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. കഴിഞ ഡിസംബറിൽ ഈ കൊലപാതകം വീണ്ടും ചർച്ച ആയി മാറിയിരുന്നു.

Leave a Reply