മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നു, സഹായം തടയണമെന്ന ദുഷ്ടലക്ഷ്യം, വയനാട് ദുരന്തനിവാരണക്കണക്ക് വിവാദത്തില്‍ മുഖ്യമന്ത്രി

മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നു, സഹായം തടയണമെന്ന ദുഷ്ടലക്ഷ്യം, വയനാട് ദുരന്തനിവാരണക്കണക്ക് വിവാദത്തില്‍ മുഖ്യമന്ത്രി. വയനാട് ദുരന്തനിവാരണ കണക്കുകളിൽ മാദ്ധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകിയെന്നും വായനക്കാർക്കിടയിൽ സംശയത്തിന്റെ മുഖപത്രം നിലനിർത്താൻ ശ്രെമിക്കുന്നുവെന്നും പിണറായി വിജയൻ…

മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നു, സഹായം തടയണമെന്ന ദുഷ്ടലക്ഷ്യം, വയനാട് ദുരന്തനിവാരണക്കണക്ക് വിവാദത്തില്‍ മുഖ്യമന്ത്രി. വയനാട് ദുരന്തനിവാരണ കണക്കുകളിൽ മാദ്ധ്യമങ്ങൾ തെറ്റായ വിവരങ്ങൾ നൽകിയെന്നും വായനക്കാർക്കിടയിൽ സംശയത്തിന്റെ മുഖപത്രം നിലനിർത്താൻ ശ്രെമിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ടതാണെന്ന് വിവിധ തലക്കെട്ടുകൾ ഉദ്ധരിച്ച് മുഖ്യമന്ത്രി വിമർശിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക ആക്ഷേപം ഉണ്ടായി. കേരളത്തിനെതിരായ ദുഷ്പ്രചാരണങ്ങൾ എല്ലാ സീമകളും നടന്നു. സഹായം തടയണമെന്ന ദുഷ്ടലക്ഷ്യമാണ് ഇതിന് പിന്നിൽ നടക്കുന്നത്. നശീകരണ മാദ്ധ്യമ പ്രവർത്തനമാണ് ഇതെന്നും മാദ്ധ്യമ നുണകൾക്ക് പിന്നിലെ അജണ്ട ചർച്ചയാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു തന്നെയാണ് മെമ്മോറാണ്ടം തയാറാക്കിയത്. അതിനെ കള്ളക്കണക്കും ധൂർത്തുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമമാണ് നടന്നത്. വിവിധ സർക്കാരുകൾ പല ദുരന്തഘട്ടത്തിലും തയറാക്കി സമർപ്പിച്ച മെമ്മോറാണ്ടം വെബ്‌സൈറ്റിൽ ഉണ്ട്. യുഡിഎഫ് സർക്കാരുകൾ സമർപ്പിച്ച മെമ്മോറാണ്ടം ധൂർത്താണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply