വനംവകുപ്പ് ജീവനക്കാരുടെ തോന്നിയവാസത്തിന് അതിരില്ല; മനസോ വന്യജീവികളേക്കാൾ മോശം, വനംവകുപ്പിനെതിരെ ആഞ്ഞടിച്ചു പി വി അൻവർ 

വനംവകുപ്പ് ജീവനക്കാരുടെ തോന്നിയവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ മോശമെന്നും പിവി അൻവർ ആരോപിച്ചു. വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ, അതും നിലമ്പൂർ വനംവകുപ്പിന്‍റെ പരിപാടിയിൽ മന്ത്രി എ കെ ശശീന്ദ്രനെ…

വനംവകുപ്പ് ജീവനക്കാരുടെ തോന്നിയവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ മോശമെന്നും പിവി അൻവർ ആരോപിച്ചു. വനം വകുപ്പിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ എംഎൽഎ, അതും നിലമ്പൂർ വനംവകുപ്പിന്‍റെ പരിപാടിയിൽ മന്ത്രി എ കെ ശശീന്ദ്രനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അൻവറിന്റെ ഈ പരാമർശം.ഒരു ഉദ്യോഗസ്ഥനും ജനപ്രതിനിധികളെ പേടിയില്ല.

വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ മരിച്ചിട്ട്  ഡി എഫ് ഒ ഓഫീസിൽ പൊതുദർശനത്തിന് വെക്കാൻ പോലും സമ്മതിച്ചില്ല.ഇതൊക്കെ നിയമസഭയിൽ പറയാൻ വെച്ച കാര്യങ്ങളാണ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ല. അതുകൊണ്ടാണ് പറയാനുള്ളതെല്ലാം പറഞ്ഞ് പോകുന്നത്.

പ്രകൃതി മാത്രം മതി എന്നാണ് ചില ഉദ്യോഗസ്ഥരുടെ വിചാരം എന്നാൽ മനുഷ്യരും കൂടെ വേണം, അൻവർ പറഞ്ഞു, അതേസമയം, വേദിയിൽ വനം മന്ത്രിക്ക് നേരെയും അൻവർ അമ്പുകൾ തൊടുത്തുവിട്ടു. മലയോര ഹൈവേക്കായി ലൈഫ് പദ്ധതിയിലൂടെ വീട് കിട്ടിയവർ പോലും സ്ഥലം വിട്ട് നൽകി.വനം വകുപ്പ് ഒരു ഇഞ്ച് ഭൂമി വിട്ട് തന്നിട്ടില്ല. എൻ്റെ ഉത്തരവാദിത്വത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ ധൂർത്തു നടത്തിയതെങ്കിൽ ഉദ്യോഗസ്ഥരെ ഡിസ്മിസ് ചെയ്തേനെ , ഇതൊക്കെ ഇവിടെ നടക്കൂ,കാരണം മന്ത്രി ഇതെല്ലാം ഉൾക്കൊള്ളുന്ന മനുഷ്യനാണ് എന്നും അൻവർ പറയുന്നു.

 

 

 

Leave a Reply