ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ ജാമ്യ ഹർജി ഹൈ കോടതി തള്ളിയതിന് തുടർന്ന് നടൻ സിദ്ധിഖിന് ഉടനെ അറസ്റ്റ് ചെയ്യാൻ തീരുമാനം, എന്നാൽ നടൻ ഒളിവിൽ, ഇപ്പോൾ സിദ്ധിഖിന്റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. നടന്റെ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണ സംഘം ഉടന്‍ അറസ്റ്റിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്.എന്നാൽ വീട്ടിൽ നിന്നും സിദ്ധിഖ് ഒളിവിൽ എന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്ത.
അതേസമയം ഈ വേളയിൽ നടൻ അറസ്റ്റ് ഏത് വിധേനെയും ഒഴിവാക്കാന്‍ ഉടന്‍ തന്നെ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് നടനുമായി അടപ്പമുള്ള വൃത്തങ്ങൾ പറയുന്നു.
യുവനാഡിയുടെ പരാതിയിലാണ് സിദ്ധിഖിനെ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത്. തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ച് ഉപദ്രവിച്ചെന്നായിരുന്നു തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതി. ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്,



