ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് സംസാരിക്കുകയാണ് നടി മല്ലിക സുകുമാരൻ. താൻ ഇതുവരെ ഹേമകമ്മിറ്റി റിപ്പോർട്ട് കാണുകയോ, വായിക്കുകയോ ചെയ്തിട്ടില്ലാ. എന്നാൽ പരാതി ഉന്നയിച്ച കുട്ടികളുടെ വാക്കുകൾ കേൾക്കണമെന്നും ഇക്കാര്യത്തിൽ സർക്കാരും സംഘടനകളും പിന്തുണ നൽകി സത്യം തെളിയിക്കണമെന്നും നടി പറയുന്നു. ‘അമ്മ സംഘടന തെറ്റ് ചെയ്തവർ ആരാണെങ്കിലും സംഘടനയിൽ ഉള്ളവർ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുക.
അമ്മയിൽ പലരും മാറി നിൽക്കേണ്ടി വരും, പലരും രാജി വയ്ക്കേണ്ടി വരും. സർക്കാരിൽ എനിക്കൊരു പ്രതീക്ഷയുണ്ട് , ഇത്രയും വലിയൊരു കാര്യം അങ്ങനങ്ങ് തഴയുമോയെന്നും നടി ചോദിക്കുന്നു. ഇപ്പോഴത്തെ സർക്കാരിൽ മുഖ്യമന്ത്രി തന്നെ കൊണ്ട് വന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. സ്ത്രീകൾ പോലീസ് സ്റ്റേഷനിൽ പോവണ്ട, മൊഴിയെടുക്കാൻ അങ്ങോട്ട് ചെല്ലണം എന്നൊക്കെ. അത്രപോലും സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നുണ്ട് സർക്കാർ എന്നും.ആരോപണം ഉന്നയിക്കുന്നവർക്കും ഒരു ബാധ്യതയുണ്ട്. മൊത്തത്തിൽ പറയുന്നത് ശരിയല്ല. എല്ലാ സിനിമാക്കാരും അങ്ങനെയാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല
കുറച്ച് പണമുണ്ടെങ്കിൽ ആർക്കും പടം പിടിക്കാമെന്ന നിലയാണ്’ ഇപ്പോൾ. ആരൊക്കെയാണ് കുറ്റക്കാർ എന്ന് കണ്ടുപിടിക്കുന്നതിന് സർക്കാർ കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നും മുൻപ് ജീവിച്ചിരുന്ന ഞങ്ങളെ പോലുള്ളവർക്കാണ് ആത് ആശ്വാസമെന്നും അന്നൊക്കെ നിർമ്മാതാവായിരുന്നു എല്ലാം. ഇന്ന് ഒരുപാട് ടെക്നോളജി ഒക്കെ വന്നതോടെ ജോലി കൂടുതൽ എളുപ്പമായിയെന്നും അന്നൊന്നും ഇങ്ങനെ അല്ലായിരുന്നുവെന്നും ഇന്ന് സിനിമ വെറും ബിസിനസായി മാറിയേയ്ന്നും ഇവിടം ശരിയല്ലെന്ന് തോന്നിയാൽ അന്തസായി പിന്മാറാമെന്നും മല്ലിക വ്യക്തമാക്കി.’തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സർക്കാർ കണ്ടുപിടിക്കണം, സംഘടനയോടും എനിക്ക് അതാണ് പറയാനുള്ളത്.



