ആന്ധ്രാപ്രദേശിലെ ക്ഷേത്രങ്ങളിലെ പ്രസാധങ്ങളുടെ ഗുണനിലവാരം പരിശോധന നടത്തുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് 

തിരുപ്പതിവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായാ ലഡുവിൽ മായം ചേർത്ത നെയ്യ് ഉപയോഗിച്ചു എന്നുള്ള വാർത്ത വിവാദമായതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആന്ധ്രാപ്രദേശിലെ ക്ഷേത്രങ്ങളിൽ ഗണനിലവാര പരിശോധന നടത്താൻ തീരുമാനിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി…

തിരുപ്പതിവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായാ ലഡുവിൽ മായം ചേർത്ത നെയ്യ് ഉപയോഗിച്ചു എന്നുള്ള വാർത്ത വിവാദമായതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആന്ധ്രാപ്രദേശിലെ ക്ഷേത്രങ്ങളിൽ ഗണനിലവാര പരിശോധന നടത്താൻ തീരുമാനിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഇങ്ങനൊരു പരിശോധന നടത്തുന്നത്.

എഫ്എസ്എസ്എഐ സംഘങ്ങൾ ക്ഷേത്രങ്ങൾ സന്ദർശിച്ചു അവിടുത്തെ പ്രസാദത്തിന്റെ ഗുണനിലവാരം , വിതരണക്കാരുടെ വിശദംശങ്ങൾ , സൂക്ഷിക്കുന്ന സ്റ്റോക്കുകൾ  എന്നിവപരിശോധന നടത്തുന്നത്. പ്രസാദം വിതരണം ചെയ്യുന്ന എല്ലാ പ്രധാന ക്ഷേത്രങ്ങളിലും പരിശോധന നടത്തുമെന്നും പറയുന്നുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും വിളമ്പുന്ന പ്രസാദങ്ങളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കുമെന്ന് എഫ്എസ്എസ്എഐ സംഘങ്ങൾ  പറയുന്നു.

ഫുഡ് സേഫ്റ്റി ഓഫീസർമാരുടെയും നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണം, തിരുപ്പതി, ഗുണ്ടൂർ, തിരുമല, കുർണൂൽ, രാജമഹേന്ദ്രവാരം, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിലെ നൂറിലധികം ക്ഷേത്രങ്ങളിൽ പരിശോധന നടത്തു൦.

Leave a Reply