മര്യാദക്ക് വണ്ടി ഓടിക്കണം; കെ എസ്‌ ആർ ടി സി സ്വിഫ്റ്റ് ജീവനക്കാരെ  ശാസിച്ചു , കെ ബി ഗണേഷ് കുമാർ 

തിരുവനന്തപുരം കെ എസ് ആർ ടി സി സ്വിഫിറ്റ് ജീവനക്കാരെ ശാസിച്ചു മന്ത്രി കെ ബി ഗണേഷ്‌കുമാർ, റോഡിൽ കൂടുതലും അപകടം ഉണ്ടാക്കുന്നത് സ്വിഫ്റ്റിലെ ഡ്രൈവറുമാരാണ്, മര്യാദക്ക് വണ്ടി ഓടിക്കണമെന്ന് അതുകൊണ്ടാണ് മന്ത്രി ശാസിച്ചത്.…

തിരുവനന്തപുരം കെ എസ് ആർ ടി സി സ്വിഫിറ്റ് ജീവനക്കാരെ ശാസിച്ചു മന്ത്രി കെ ബി ഗണേഷ്‌കുമാർ, റോഡിൽ കൂടുതലും അപകടം ഉണ്ടാക്കുന്നത് സ്വിഫ്റ്റിലെ ഡ്രൈവറുമാരാണ്, മര്യാദക്ക് വണ്ടി ഓടിക്കണമെന്ന് അതുകൊണ്ടാണ് മന്ത്രി ശാസിച്ചത്. കെ എസ് ആർ ടി സി യിലെ ജീവനക്കാർ കാണിക്കുന്ന മര്യാദ സ്വിഫ്റ്റിലെ ജീവനക്കാരും ശ്രെദ്ധിക്കണം, അല്ലെങ്കിൽ അപകടം കൂടുതലാകുന്നു.

വാഹനാപകടത്തിൽ കൂടുതൽ അപകടമരണവും സംഭവിക്കുന്നത് ഈ സ്വിഫ്റ്റ് ജീവനക്കാരുടെ ആശ്രെദ്ധ കാരണമാണ്. കെ എസ് ആർ ടി സി യുടെ യജമാനൻ എന്ന് പറയുന്നത് അത് ജനങ്ങളാണ് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഇടപെടലിൽ ജനങ്ങൾക്ക് എന്തെങ്കിലും അതൃപ്തി ഉണ്ടായാൽ പിന്നീട് തീവൃമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ബ്രെത്ത് അനൈലൈസർ പരിശോധന തുടങ്ങിയതോടെ അപകടമരണങ്ങളിൽ കുറച്ചു കുറവ് വന്നിട്ടിട്ടുണ്ട്. അതുപോലെ ഇനിയും 13 സ്ഥലങ്ങളിൽ ഇനിയും ഡ്രൈവിംഗ് സ്കൂളും കൂടി തുടങ്ങുമെന്നും കെ ബി ഗണേഷ് കുമാർ പറയുന്നു.

 

Leave a Reply