തിരുപ്പതി പ്രസാദ ത്തിന്റെ പേരിൽ വാക്പോരുമായി  നടൻ പ്രകാശ് രാജ്, പ്രതികരണവുമായി പവൻ കല്യാൺ  

തിരുപ്പതി പ്രസാദ മായാ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ വിഷയത്തിൽ വാക് പോരുമായി നടൻ പ്രകാശ് രാജ്. നടനും ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായാ   പവൻ കല്യാണുമായാണ് നടൻ വാക്‌പോര് നടക്കുന്നത്. സിനിമ മേഖലയിൽ നിന്നുമുള്ള വ്യക്തികൾ…

തിരുപ്പതി പ്രസാദ മായാ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയ വിഷയത്തിൽ വാക് പോരുമായി നടൻ പ്രകാശ് രാജ്. നടനും ആന്ധ്രാ ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായാ   പവൻ കല്യാണുമായാണ് നടൻ വാക്‌പോര് നടക്കുന്നത്. സിനിമ മേഖലയിൽ നിന്നുമുള്ള വ്യക്തികൾ തിരുപ്പതി വിഷയത്തിൽ നടത്തുന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി എത്തുകയാണ് പവൻ കല്യാൺ.

ലഡു വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പവൻ കല്യാൺ പങ്കുവെച്ച ട്വീറ്റിന് പ്രകാശ് രാജ് മറുപടിയുമായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്. ഇന്ത്യയില്‍ സനാതനധര്‍മ്മത്തെ രക്ഷിക്കാന്‍ പ്രത്യേകം രക്ഷാബോര്‍‍ഡുകള്‍ രൂപീകരിക്കേണ്ട സമയമായെന്നുള്ള പവൻ കല്യാണിൻ്റെ പോസ്റ്റിനാണ് പ്രകാശ് രാജ് മറുപടി നൽകുന്നത്.

സനാതനധര്‍മ്മത്തിനെതിരെ നിരന്തരം വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യത്തില്‍ സനാതനരക്ഷാബോര്‍ഡുകള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിന് മറുപടിയായി ഒരു അന്വേഷണമാണ് വേണ്ടതെന്ന് അതുപോലെ ദേശീയ തലത്തിൽ ഈ വിഷയം പവൻ കല്യാൺ ആളിക്കത്തിക്കാൻ നോക്കുകയാണെന്നും പ്രകാശ് രാജ് പറയുന്നു.സോഷ്യൽ മീഡിയയിലൂടയാണ് പ്രകാശ് രാജിനുള്ള മറുപടി പവൻ കല്യാൺ നൽകുന്നതും

ഈ സനാതന ധർമ്മത്തിനെതിരെ താൻ ശബ്‍ദം ഉയർത്തുകയല്ലേ വേണ്ടതെന്ന് പവൻ കല്യാൺ ചോദിക്കുന്നു, താൻ ഹിന്ദുമതത്തിൻ്റെ പവിത്രതയെയും ഭക്ഷണത്തിൽ മായം ചേർക്കുന്നത് പോലുള്ള പ്രശ്‌നങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നത് എന്നും പവൻ കല്യാൺ പറഞ്ഞു.അതുപോലെ താങ്കളെ ഞാൻ ബഹുമാനിക്കുന്നുണ്ട് എന്നാൽ എന്തിനാണ് തന്നെ ഇങ്ങനെ വിമർശിക്കുന്നത് എന്നും പവൻ കല്യാൺ ചോദിക്കുന്നു.

Leave a Reply