കഴിഞ്ഞ ദിവസം പി വി അൻവർ നടത്തിയ വാർത്താസമ്മേളനത്തെ അനുകൂലിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി രംഗത്ത് എത്തി, അൻവർ മലപ്പുറത്തെ ചൊണയുള്ള ചെക്കനാണ്, സ്വാതന്ത്ര്യ സമരസേനാനിയായ ബാപ്പാന്റെ മകനല്ലേ എന്നും. ഇത്രയും കാലം എച്ചില് തിന്ന് പോരായ്മാ മാറ്റിയെന്നും ഹരീഷ് പേരടി പറയുന്നു. ഇടതുപക്ഷ തറവാട്ടിലെ അടുക്കളപ്പുറത്തിരുന്ന് കാരണവരുടെ ആട്ടും തുപ്പും കേട്ട് ഇത്രയും കാലം എച്ചില് തിന്ന് പോരായ്‌മ മാറ്റി വെച്ചാൽ അൻവർ എന്തായാലും മലപ്പുറത്ത് ചൊണയുള്ള ചെക്കനാണ്.
അത് മൂപ്പര് ഇന്ന് തെളിയിച്ച്..അല്ല അതങ്ങിനെയാവൂ..സ്വാതന്ത്ര്യസമര സേനാനിയായ ബാപ്പന്റെ മോനല്ലെയെന്നും നടൻ ഹരീഷ് പേരടി കുറിച്ചു. ങ്ങള് നല്ല മലപ്പുറം ഭാഷലെ കേരളത്തോട് രാജാവ് ഉടുത്തത് അയിച്ചിട്ട് നടക്കാണ്ന്ന് പറയ്ണത് കേക്കുമ്പം തന്നെ ഒരു രാഷ്ട്രീയ രോമാഞ്ചം ഇണ്ടായിന്.
സ്വർണ്ണകച്ചോടത്തിലെ ഇക്ക്മത്ത് എന്തായാലും അൻവറക്കാ ഇങ്ങള് മലപ്പുറത്തിന്റെ രാഷ്ട്രിയ മാനം കാത്ത് . ഇടതുപക്ഷ പാരമ്പര്യ തറവാട്ടില് കൂലി പണിക്ക് പോയ സ്വതന്ത്രനായ മനുഷ്യന്റെ മനുഷ്യാവകാശ സമരമെന്നും ഹരീഷ് പേരടി കുറിച്ചു.



