നടൻ സിദ്ദിഖിന്റെ ഫോട്ടോയും മറ്റ് പേര് വിവരങ്ങളുമൊക്കെ എഴുതി ചേര്‍ത്ത നോട്ടീസ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ് ഇപ്പോൾ. 64 വയസും അഞ്ചടി ഏഴ് ഇഞ്ച് ഉയരവുമുള്ള സിദ്ദിഖ് മാമത്ത് എന്ന ആളിനെ കണ്ടെത്തിയാല്‍ എത്രയും വേഗം താഴെ കാണുന്ന പോലീസ് നമ്പറുകളില്‍ ബന്ധപ്പെടണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.യുവനടി രേവതി സമ്പത്തിനെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നടന്‍ സിദ്ദിഖിനെ കാണാനില്ലെന്നും സിദ്ധീഖ് ഒളിവില്‍ പോയെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
നടന്‍ രാജ്യം വിട്ട് പോകാതിരിക്കാനുള്ള ശ്രമങ്ങളും പോലീസ് നടത്തിയിരുന്നു. ഇതിന് പിന്നാലെ നടനെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.എല്ലാ പോലീസ് സ്റ്റേഷനുകളിലും നോട്ടീസ് പതിക്കണമെന്ന് SPമാർക്ക് നിർദേശം നൽകിയിരുന്നു. സിദ്ദിഖിനെതിരേ ജീവപര്യന്തം തടവ് കിട്ടാവുന്ന ബലാത്സംഗം (ഐപിസി 376), 2വർഷം തടവുശിക്ഷയുള്ള ഭീഷണിപ്പെടുത്തൽ (506) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നടന്‍ സംസ്ഥാനം വിട്ട് വിദേശത്തേക്കോ മറ്റോ കടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു പോലീസ് ലുക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ബലാത്സംഗക്കേസില്‍ ഒളിവിലുള്ള നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും സിദ്ദിഖിനായി അന്വേഷണം തുടരുകയാണ്, മുൻകൂർ ജാമ‍്യപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയിൽ ജാമ‍്യപേക്ഷ നൽകാനുള്ള ശ്രമത്തിലാണ് സിദ്ദിഖ്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയെ സിദ്ദിഖ് സമീപിച്ചതായാണ് വിവരം. മുൻകൂർ ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുകുൾ റോഹ്ത്തഗിയുടെ ജൂനിയർ രഞ്ജിത റോഹ്ത്തഗി ഇന്നു രാവിലെ സുപ്രീംകോടതിയിലെ മെന്‍ഷനിങ് ഓഫീസര്‍ക്ക് മെയില്‍ കൈമാറുമെന്നായിരുന്നു പുറത്തു വന്ന വാർത്ത



