സുരേഷ് ഗോപിക്കെതിരെ പരാതിയുമായി സി പി ഐ; തൃശൂർ സിറ്റി പോലീസ് കമീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത് 

തൃശൂര്‍ പൂരം അലങ്കോലമായതിനെ തുടർന്ന് ലോക്സഭാ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ  തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക്   പരാതി നല്‍കിയിരിക്കുന്നത്.രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി…

തൃശൂര്‍ പൂരം അലങ്കോലമായതിനെ തുടർന്ന് ലോക്സഭാ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ  തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക്   പരാതി നല്‍കിയിരിക്കുന്നത്.രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമ വിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി.

മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് രോഗികൾക്ക് സഞ്ചരിക്കാൻ ഉള്ളതാണെന്നും വ്യക്തിയുടെ സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്നുമാണ് സിപിഐ പറയുന്നത്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി സുമേഷ് കെപി ആണ് സുരേഷ്‌ഗോപിക്കെതിരെ ഇങ്ങനൊരു പരാതി നൽകിയത്.

രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലൻസ് സുരേഷ് ഗോപി നിയമ വിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നാണ് പരാതി. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു..

Leave a Reply