പി വി അൻവർ മുഖ്യ മന്ത്രിക്കെതിരെയും, ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, അൻവറിന്റെ ആരോപണങ്ങൾ അതീവഗുരുതരം, ഫോൺ ചോർത്തൽ സംഭവം ഗൗരവമേറിയ ഒന്നുതന്നെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് പരാതി കിട്ടിയാൽ ഉടൻ നിയമനടപടി ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും,അതിന്റെ മറുപടിക്കായി താൻ കാത്തിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം പൂക്കോട് വെറ്ററിനറി കോളേജ് ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച നടപടിയിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി പറഞ്ഞു. റിപ്പോർട്ടിൽ നിരവധി ആരോപണങ്ങൾ ഉണ്ടെന്നും ,ഇരുവര്‍ക്കുമെതിരെ സിദ്ധാർത്ഥന്റെ രക്ഷിതാക്കളും പരാതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം ഇരുവിഭാഗങ്ങളുടെയും ഭാഗം കേട്ടതിനു ശേഷമായിരിക്കുമെന്നും , സ്റ്റേ നടപടി അന്തിമ തീരുമാനം അല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.



