കള്ളകടത്ത് സംഘത്തിലെ സ്വത്ത് വിഭജനത്തിന്റെ തർക്കമാണ് ഇപ്പോൾ കാണുന്നത്, അൻവർ ഒരു ചെറിയ മീനല്ല, തട്ടിപ്പും വെട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രധാന്യം കൊടുക്കണോ അൻവറിനെതിരെ പ്രതികരിച്ചുകൊണ്ട് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ പറയുന്നു. അൻവർ ആരോപിച്ച വിഷയങ്ങളില്‍ കേന്ദ്ര ഏജൻസികള്‍ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അൻവറിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയും, താനും പരാതി നല്‍കിയിട്ടുണ്ടു, എല്ലാം തെളിയട്ടെ. എന്നും ശോഭ സുരേന്ദ്രൻ പറയുന്നു ബി ജെ പി പാർട്ടി അൻവറിനെ സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് വലിയ പ്രസക്തിയില്ല എന്നും കൂട്ടിച്ചേർത്തു.
അതേസമയം എം എൽ എ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ സർക്കാർ എന്തുകൊണ്ട് പരിശോധിക്കുന്നില്ല ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മന്ത്രിമാരുടെ ഫോൺ ചോർത്തി എന്നതിൽ പോലും ഒരു അന്വേഷണം ഉണ്ടാകുന്നില്ല. ശരിക്കും മന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളം കെ സുരേന്ദ്രൻ പറഞ്ഞു



