നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു; നിലവിൽ മുംബൈ ക്രിട്ടിക് കെയര്‍ ഐസിയുവിൽ 

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. താരത്തെ ഇപ്പോൾ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 4.30 -5 മണിക്കിടയിലായിരുന്നു സംഭവം നടന്നത്. നിലവില്‍ ഗോവിന്ദ  ഐസിയുവിലാണുള്ളത്. തോക്ക്…

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു. തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. താരത്തെ ഇപ്പോൾ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 4.30 -5 മണിക്കിടയിലായിരുന്നു സംഭവം നടന്നത്. നിലവില്‍ ഗോവിന്ദ  ഐസിയുവിലാണുള്ളത്. തോക്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അബദ്ധത്തിൽ ഗോവിന്ദയ്ക്ക് കാലിൽ വെടിയേറ്റത്.

രാവിലത്തെ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകാനിരിക്കെ റിവോള്‍വര്‍ പരിശോധിക്കുന്നതിനിടെയാണ് വെടിയുതിര്‍ന്നത്. കാലിൽ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്ന നടനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. കാല്‍മുട്ടിന് പരിക്കേറ്റ് ഗോവിന്ദയെ മുംബൈ ക്രിട്ടിക് കെയര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കാലിൽ നിന്നും ബുള്ളറ്റ് നീക്കം ചെയ്‌തെന്നാണ് അറിയാൻ കഴിയുന്നത്. ഗോവിന്ദയുടെ ശരീരത്തിൽ നിന്നും ധാരാളം രക്തം നഷ്ടമായി.എങ്കിലും അപകടനില ഇദ്ദേഹം തരണം ചെയ്‌തെന്നും. നിലവില്‍ ഗോവിന്ദയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

 

Leave a Reply