മുഖ്യ മന്ത്രി പിണറായി വിജയന്റെ പി ആർ നടത്തുന്നത് ആരാണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. അതിനുള്ള പണം എവിടെ നിന്നാണ് കൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നു. മന്ത്രിയുടെ പി ആർ നടത്തുന്നത് സർക്കാരാണോ, അതോ പാർട്ടി ഏൽപ്പിച്ചവരാണോ, അതോ ജനങ്ങളുടെ നികുതി പണം ആണെങ്കിൽ അത് അവരെ ബോദ്യപ്പെടുത്തേണ്ട കാര്യം തന്നെയുണ്ട് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സത്യത്തിൽ ഇതുപോലെ ഒരു കാപട്യക്കാരനായ മുഖ്യ മന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല. മന്ത്രി ഇംഗ്ലീഷ് പത്രത്തിന് മാത്രം ഈ പ്രസ്താവന കൊടുത്തത് ദുരുദ്ദേശ൦ തന്നെയാണ് . കേരളത്തില്‍ സ്വര്‍ണക്കടത്തിനെതിരെയും തീവ്രവാദത്തിനെതിരെയും ഹവാലാ ഇടപാടിനെതിരെയും ശക്തമായ പ്രവര്‍ത്തനം നടത്തുന്ന മുഖ്യമന്ത്രിയാണെന്ന് രാജ്യത്തെ അറിയിക്കാന്‍ വേണ്ടിയാണിത്. എട്ടുവർഷത്തെ ഭരണത്തിൽ ഈ ശക്തികൾക്ക് ഒത്താശ ചെയ്യ്തുകൊടുത്തത് മുഖ്യ മന്ത്രിയാണ്.
പിണറായി വിജയന്റെ വിശ്വാസത കേരളത്തില്‍ വട്ടപ്പൂജ്യമാണ്. അധികാരത്തില്‍ തുടരാനുള്ള ഒരു അവകാശവും അദ്ദേഹത്തിന് ഇല്ല. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നാലാം തീയതി ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്ക് ബഹുജന മാര്‍ച്ച് നടത്തും എന്നും കെ സുരേന്ദ്രൻ പറഞ്ഞു. പിവി അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി വിഷയം പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അന്‍വര്‍ കള്ളക്കടത്തുകാരന്‍ ആണെന്നാണ് ഇപ്പോള്‍ പറയുന്നത്.



