നിയമ സഭയിൽ തറയിലും ഇരിക്കാലോ; സീറ്റ് മാറ്റം നിയമവിദഗ്ധരുമായി ആലോചിക്കും, പി വി അൻവർ

നിയമ സഭയിൽ പ്രതിപക്ഷത്തേക്ക് സീറ്റ് മാറ്റുന്നതിനെതിരെ പി വി അൻവർ എം എൽ എ. താൻ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, സിപിഐഎമ്മിന് പ്രതിപക്ഷമാക്കാൻ വ്യഗ്രതയാണെന്നും അൻവർ പറയുന്നു. സഭയിൽ ഭരണ പക്ഷത്തു നിന്നു പ്രതിപക്ഷത്തേക്ക് എത്തിയാൽ…

നിയമ സഭയിൽ പ്രതിപക്ഷത്തേക്ക് സീറ്റ് മാറ്റുന്നതിനെതിരെ പി വി അൻവർ എം എൽ എ. താൻ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല, സിപിഐഎമ്മിന് പ്രതിപക്ഷമാക്കാൻ വ്യഗ്രതയാണെന്നും അൻവർ പറയുന്നു. സഭയിൽ ഭരണ പക്ഷത്തു നിന്നു പ്രതിപക്ഷത്തേക്ക് എത്തിയാൽ ഉത്തരവാദിത്വ൦ എൽ ഡി എഫിനാണ് അൻവർ പറഞ്ഞു. നിയമസഭയിൽ തറയിലും ഇരിക്കാലോയെന്നും സീറ്റ് മാറ്റം നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും  അൻവർ വെളിപ്പെടുത്തി.

എൻ്റെ പേരിൽ കേസ് എടുക്കാൻ എന്താണ് വഴിയെന്നാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നതെന്നും,   കേസുകൾ ഇനിയും വന്നു കൊണ്ടോയിരിക്കാമെന്നും അൻവർ പറയുന്നു. ഒരു 100 കേസെങ്കിലും ചരുങ്ങിയത് ഉണ്ടാകും.  എൽ.എൽ.ബി എടുക്കാൻ പറ്റുമോ എന്നാണ് ചിന്തിക്കുന്നത്.മഞ്ചേരിയിലെ കേസിൽ ഫോൺ ചോർത്തിയവർക്ക് എതിരെ കേസില്ല പരിശോധിക്കണമെന്ന് പറഞ്ഞതിനാണ് കേസ് അൻവർ പറയുന്നു.

പി.ശശിയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒരിഞ്ച് പിന്നോട്ട് പോകില്ലാ. വക്കീൽ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും പി.ശശിയുടെ വക്കീൽ നോട്ടിസ് കിട്ടിയിട്ടില്ലെന്നും പി വി അൻവർ പറഞ്ഞു.തിങ്കളാഴ്ച്ച സഭാ സമ്മേളനത്തിൽ  താൻ പങ്കെടുക്കില്ല അൻവർ പറഞ്ഞു.

Leave a Reply