നടൻ ബാലചന്ദ്രമേനോന്റെ പരാതിയിൽ  നടിക്കും, അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തു; ഫോണിൽ വിളിച്ചു ഭീഷണി മുഴക്കമെന്ന്  പരാതി 

സംവിധായകനും, നടനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ ആലുവ സ്വദേശി  നടിക്കും, അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തു.  നടി യൂട്യൂബിലും, ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി.  കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ്…

സംവിധായകനും, നടനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ ആലുവ സ്വദേശി  നടിക്കും, അഭിഭാഷകനുമെതിരെ പോലീസ് കേസെടുത്തു.  നടി യൂട്യൂബിലും, ഫേസ്ബുക്കിലും അശ്ലീല പരാമർശം നടത്തിയെന്നാണ് ബാലചന്ദ്രമേനോന്റെ പരാതി.  കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നടിയും അഭിഭാഷകനും ബാലചന്ദ്രമേനോനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്.

നടന്റെ ചിത്രങ്ങൾ അഭിഭാഷകനും, നടിയും ചേർന്ന് ദുരുപയോഗം ചെയ്യ്തു എന്നും പോലീസ് പറയുന്നു. അതേസമയം നടിയുടെ അഭിമുഖം അപ്‌ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ നടിയെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നടന്റെ പേരിൽ ലൈംഗിക പീഡനത്തിന് നടി പരാതിയുമായി എത്തിച്ചേർന്നത്.

ദേ ഇങ്ങോട്ട് നോക്ക്യേ’ എന്ന സിനിമ ഷൂട്ടിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. മുകേഷ് അടക്കം നടന്മാർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനിയായ നടിയാണ് ബാലചന്ദ്ര മേനോനെതിരെയും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പരാതി നൽകിയത്. എന്നാൽ ഈ ആരോപണം തെറ്റാണെന്നു നടൻ ബാലചന്ദ്രമേനോൻ പറഞ്ഞു ഒപ്പം ഇവർക്കെതിരെ നിയമ നടപടി എടുക്കുമെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു.

 

Leave a Reply