എ ഡി ജി പി അജിത് കുമാറിന് ചുമതലയിൽ നിന്നും മാറ്റും; സി പി ഐ ക്ക് മുഖ്യ മന്ത്രിയുടെ ഉറപ്പ് 

എ ഡി ജി പി അജിത് കുമാറിന് ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റും,  സി പി ഐ ക്ക് മുഖ്യ മന്ത്രിയുടെ ഉറപ്പ് , പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് എത്തിയാൽ ഉടൻ എ…

എ ഡി ജി പി അജിത് കുമാറിന് ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റും,  സി പി ഐ ക്ക് മുഖ്യ മന്ത്രിയുടെ ഉറപ്പ് , പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് എത്തിയാൽ ഉടൻ എ ഡി ജി പി യുടെ മാറ്റം  ഉണ്ടാകുമെന്ന് മുഖ്യ മന്ത്രി ഉറപ്പ് നൽകിയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നു.

കഴിഞ്ഞ ദിവസം എ കെ ജി സെന്ററിൽ വെച്ചു മുഖ്യ മന്ത്രിയെയും, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെയെയും  താൻ കാണുകയും, എ ഡി ജി പി യുടെ കാര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യ്തു, ആ കൂടിക്കാഴ്ച്ചയിൽ അദ്ദേഹം തനിക്ക് എ ഡി ജി പി യുടെ മാറ്റം ഉണ്ടാകുമെന്നുള്ള ഉറപ്പ് നൽകുകയും ചെയ്യ്തു എന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.

അതേസമയം പൂരം കലക്കൽ , ആർ എസ് എസ്  നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച എന്നിങ്ങനെയുള്ള ആരോപണങ്ങൾ എ ഡി ജി പി ക്കെതിരെ ഉയർന്നിട്ടും ഇതുവരെയും എ ഡി ജി പി യെ സർക്കാർ തള്ളിപറഞ്ഞിരുന്നില്ല. അന്വേഷണ റിപ്പോർട്ട് എത്തട്ടെ എന്നായിരുന്നു മുഖ്യ മന്ത്രിയുടെ വാക്ക്,

Leave a Reply