എ ഡി ജി പി , ആർ എസ് എസ്  കൂടിക്കാഴ്ച്ചയിൽ തെറ്റില്ല; വെള്ളാപ്പള്ളി  നടേശൻ, പൂരം കലക്കിയതിൽ എ ഡി ജി പി ക്ക് പങ്കുണ്ട് 

എ ഡി ജി പി  അജിത്കുമാറും    , ആർ എസ് എസും   കൂടിക്കാഴ്ച്ച നടത്തിയതിൽ  തെറ്റില്ലന്ന്  വെള്ളാപ്പള്ളി  നടേശൻ, അത് അത്ര മഹാപാപം ആണെന്ന് തോന്നിയിട്ടില്ല എന്നും നടേശൻ പറഞ്ഞു, എന്നാൽ തൃശൂർ…

എ ഡി ജി പി  അജിത്കുമാറും    , ആർ എസ് എസും   കൂടിക്കാഴ്ച്ച നടത്തിയതിൽ  തെറ്റില്ലന്ന്  വെള്ളാപ്പള്ളി  നടേശൻ, അത് അത്ര മഹാപാപം ആണെന്ന് തോന്നിയിട്ടില്ല എന്നും നടേശൻ പറഞ്ഞു, എന്നാൽ തൃശൂർ പൂരം കലക്കിയതിൽ എ ഡി ജി പി ക്ക് പങ്കുണ്ട്. അതുകൊണ്ടു എ ഡി ജെ പി ക്കെതിരെ മുഖ്യ മന്ത്രി നടപടി എടുക്കുമെന്നാണ് തന്റെ വിശ്വാസം എന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു.

ഇന്ത്യ ഭരിക്കുന്നവരുടെ പോഷക സംഘടനാ നേതാവിനെ എഡിജിപി കണ്ടത് മഹാപാപമായി തോന്നുന്നില്ല. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമെന്ന് തോന്നുന്നില്ല. കൂടാതെ അൻവറിന്റെ വിമർശനം മുൻപൊന്നും കേട്ടിട്ടില്ല. മലബാറിൽ അൻവറിന് സിപിഐഎമ്മിനെ ഭയപ്പെടുത്താൻ സാധിക്കും.

എന്തായാലും അൻവറിന് പിന്നാലെ കൂടാൻ ആളുകൾ ഉണ്ട്.മലബാറിൽ ഇടതുപക്ഷത്തിന് ഉണ്ടായ തോൽവി അവർ തന്നെ വിലയിരുത്തട്ടെ. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന്‍റെ കയ്യിൽ നിന്ന് പോയി വെള്ളാപ്പള്ളി നടേശൻ പറയുന്നു.

 

Leave a Reply