പി വി അൻവർ ഡി എം കെ യിലേക്ക്. ഡി എം കെ നേതാക്കളുമായി ചെന്നൈയിൽ കൂടിക്കാഴ്ച്ച നടത്തി പി വി അൻവർ. തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിനു ശേഷമാണ് ഇങ്ങനൊരു കൂടിക്കാഴ്ച്ച. ഒരു മതേതര പാർട്ടി ആയിരിക്കും പുതിയ പാർട്ടി എന്നാണ് അൻവർ പറഞ്ഞത്, നാളെയാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം. അതേസമയം പുതിയ പാർട്ടി രൂപീകരിക്കുമ്പോൾ അൻവറിനു മുന്നിലൊരു വെല്ലുവിളി ഉണ്ട്.
ഞായറാഴ്ച വൈകിട്ട് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് പി വി അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വതന്ത്രനാണെങ്കിലും പുതിയ പാര്‍ട്ടി രൂപീകരിക്കാനും അതില്‍ അംഗമാകാനും അന്‍വറിന് കഴിയുമോ എന്നുള്ള ചോദ്യങ്ങൾ ഇപ്പോൾ ഇതോടെ സജീവമായി. ഭരണഘടനയുടെ പത്താം ഷെഡ്യൂളിലാണ് നിയമസഭ, പാര്‍ലമെന്റ് അംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പറയുന്നത്.
ഒരാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥിയായല്ലാതെ തെരഞ്ഞെടുക്കപ്പെടുകയും , ഏതെങ്കിലും പാർട്ടിയിൽ ചേരുകയും ചെയ്യ്താൽ അയാൾക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും. ഇതുപ്രകാരം പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ അംഗമായാല്‍ പി വി അന്‍വര്‍ അയോഗ്യനാക്കപ്പെടും.



