കഴിഞ്ഞ ദിവസം പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് അതേ വേദിയിൽ തന്നെ മറുപടി നല്കാൻ സി പി എം. അൻവർ ആദ്യ൦ പൊതുയോഗം പങ്കിട്ട വേദി നിലമ്പൂർ ചന്തക്കുന്നിൽ ആയിരുന്നു, ഇപ്പോൾ അതേ വേദിയിൽ തന്നെ സി പി എം വിശദീകരണ മറുപടി നല്കുകയാണ്. ഈ യോഗത്തിൽ കെ ടി ജലീലും പ്രസംഗിക്കും . അൻവറിന്റെ പൊതു സമ്മേളനത്തിൽ പങ്കെടുത്ത ജനാവലിയേക്കാൾ കൂടുതൽ ജനങ്ങളെ പങ്കെടുപ്പിക്കാനാണ് സി പി എം ശ്രമിക്കുന്നതും.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറുമണിക്കാണ് യോഗം. കഴിഞ്ഞ ദിവസം മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയുടെ നയം അൻവർ പ്രഖ്യാപിച്ചു. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂടെ ആയിരിക്കും ഈ പുതിയ സംഘടന പ്രവർത്തിക്കുന്നത്.



