ഇസ്രയേൽ സൈന്യത്തെ പിന്തുണച്ചുകൊണ്ട് അമേരിക്ക യെമനിലെ ഹൂതി വിമതർക്ക് നേരെ ആക്രമണം നടത്തി. യുദ്ധവിമാനങ്ങളും കപ്പലുകളും പങ്കെടുത്ത ഈ ആക്രമണത്തിൽ ഹൂതികളുടെ 15 കേന്ദ്രങ്ങളാണ് അമേരിക്ക ലക്ഷ്യമിട്ടത്. സനാ അടക്കം യെമനിലെ പ്രധാന നഗരങ്ങളിലെല്ലാം സ്‌ഫോടനമുണ്ടായി. നാവികസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അമേരിക്കന്‍ സേന പറഞ്ഞു.
അതേസമയം ഹൂതികള്‍ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞവര്‍ഷം ചെങ്കടലിലൂടെ പോകുന്ന ചരക്കുകപ്പലുകള്‍ ആക്രമിക്കുന്നുണ്ട്.അതിൽ രണ്ടു കപ്പലുകള്‍ മുങ്ങി. ഇതിനെ തുടര്‍ന്ന് അമേരിക്ക ഹൂതികള്‍ക്ക് നേരെ ഇടക്കിടെ ആക്രമണം നടത്തി വരുന്നുണ്ട്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ യുഎസ് നേവിയുടെ കൈവശമുള്ള ഏറ്റവും വലിയ രണ്ടാമത്തെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കനെ അമേരിക്ക നിയോഗിച്ചിരുന്നു.ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലുകളില്‍ ഒന്നാണ് യുഎസ്എസ് എബ്രഹാം ലിങ്കണ്‍