നിയമ സഭയിൽ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിന് നേരെ രോഷാകുലനായി നടന്നടുത്തു മന്ത്രി വി ശിവൻ കുട്ടി, എന്നാൽ ശിവൻകുട്ടിയെ അരുതെന്ന് തടഞ്ഞുകൊണ്ട് മുഖ്യ മന്ത്രി പിണറായി വിജയൻ. ചോദ്യോത്തര വേളയിൽ സഭയിൽ പ്രതിഷേധം കനത്തതോടെ മുഖ്യ മന്ത്രിയുടെ സമീപത്തായി ശിവൻ കുട്ടി നിലയുറപ്പിച്ചരുന്നു. എന്നാൽ പ്രശ്നം വഷളായതോടെ പ്രതിപക്ഷത്തിന് നേരെ മുഷ്ടി ചുരുട്ടി ശിവൻകുട്ടി മുന്നോട്ട് നീങ്ങാന്‍ തുടങ്ങുമ്പോള്‍ മുഖ്യമന്ത്രി തടയുകയായിരുന്നു,
ശിവന്കുട്ടിയെ തടഞ്ഞ മുഖ്യ മന്ത്രി തിരികെ പോകാൻ സൂചന നൽകുകയും ചെയ്യ്തു. അതിനു ശേഷമാണ് അദ്ദേഹം തന്റെ സ്ഥാനത്ത് പോയിരുന്നത്. അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ ചൂടില്‍ സംസ്ഥാന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം പിരിഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ,സ്പീക്കര്‍ എഎന്‍ ഷംസീറും സഭയില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം പ്രതിപക്ഷ അംഗങ്ങള്‍ സമര്‍പ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിന് പിന്നാലെയാണ് സഭയില്‍ ഇങ്ങനൊരു പ്രതിഷേധം ഉയര്‍ന്നത്.
സഭയില്‍ ചോദ്യം ചോദിക്കുന്നത് വരെ ചോദ്യം പ്രസിദ്ധപ്പെടുത്താനാകില്ലെന്നാണ് ചട്ടമെന്ന് ഓര്‍മ്മിപ്പിച്ച സ്പീക്കര്‍ ഈ ചോദ്യങ്ങള്‍ അംഗങ്ങള്‍ പരസ്യപ്പെടുത്തിയെന്ന് ആരോപിച്ചു, ഇതോടെ സ്പീക്കർക്കതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. നടത്തളത്തിൽ എത്തിയ പ്രതിപഷ നേതാക്കളോട് തിരികെ ഇരിപ്പിടത്തില്‍ ഇരുന്നാല്‍ മാത്രം മൈക്ക് ഓണ്‍ ചെയ്ത് നല്‍കൂ എന്ന് സ്പീക്കർ പറയുകയും ചെയ്യ്തു .



