ഹമാസ് ഭീകരാക്രമണത്തിന് ഒരാണ്ട്, ലോകം കെട്ടിപ്പടുത്ത ഒരു ന്യുന പക്ഷത്തെയാണ് ഒക്ടോബര് 7 നെ ഹമാസ് തീവൃവാദികൾ ആക്രമിച്ചത്, പാലസ്തീൻ അതിർത്തിയിലുള്ള ഇസ്രായേലിൽ ഗ്രാമങ്ങളിലേക്ക് മൂവായിരത്തോളം ഹമാസ് ഭീകരർ ഇരച്ചെത്തുകയും 1,200ലധികം ഇസ്രായേലികളെ കൊലപ്പെടുത്തുകയും ചെയ്യ്തിരുന്നു. കൂടാതെ 251 ഇസ്രായേലികളെ ബന്ദികളാക്കുകയും അവരെ അതിക്രൂരമായ ലൈംഗിക, ശാരീരിക പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്തു.
തൊട്ടു പിന്നാലെയാണ് ഇസ്രായേൽ, ഹമാസ് യുദ്ധം ആരംഭിച്ചത്. ഞങ്ങളുടെ പൗരന്മാരുടെ ജീവനെടുത്ത കൊലപാതകികൾക്ക് തക്ക മറുപടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. അതിനു പിന്നാലെ തന്നെയാണ് കരമാർഗമുള്ള ആക്രമണ൦ ഇസ്രായേൽ ആദ്യം നടത്തിയത്. ഇസ്രയേൽ 27-ന് കര ആക്രമണം ആരംഭിക്കുന്നു. അന്ന് തുടങ്ങിയ ആക്രമണം ഇന്നും തുടരുകയാണ്. ഇതുവരെ 40,000-ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഹമാസിന് പിന്തുണ നൽകുന്ന രാജ്യങ്ങളിലേക്കും ഇസ്രായേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇറാനും ,സിറിയയും ,ലെബനനനു, യെമനും, ഇറാക്കുമാണ് ഹമാസിനെ പിന്തുണ നൽകുന്ന രാജ്യങ്ങൾ. ലെബനനിൽ ഒന്നും നോക്കാതെയാണ് ഹിസ്ബുള്ള ഭീകരരെ വകവരകുത്തുന്നത്. ഇതുവരെ 400-ലേറെ ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേൽ സൈന്യം വധിച്ചത്.



