ഇടത് പക്ഷ സർക്കാരിന്  യോജിക്കാത്ത നിലപാടാണ് എ ഡി ജി പി അജിത്കുമാറിന്റെ ഭാഗത്തു നിന്നുമുണ്ടായത്; വി എസ് സുനിൽ കുമാർ, മുഖ്യ മന്ത്രിയുടെ നിലപാടിനോട് താൻ യോജിക്കുന്നു 

ഇടത് പക്ഷ സർക്കാരിന്  യോജിക്കാത്ത നിലപാടാണ് എ ഡി ജി പി അജിത്കുമാറിന്റെ ഭാഗത്തു നിന്നുമുണ്ടായത്  വി എസ് സുനിൽ കുമാർ, എ ഡി ജി പി അജിത്കുമാറിനെതിരെ  നടപടി എടുത്തതിൽ പ്രതികരിച്ചു സുനിൽകുമാർ.…

ഇടത് പക്ഷ സർക്കാരിന്  യോജിക്കാത്ത നിലപാടാണ് എ ഡി ജി പി അജിത്കുമാറിന്റെ ഭാഗത്തു നിന്നുമുണ്ടായത്  വി എസ് സുനിൽ കുമാർ, എ ഡി ജി പി അജിത്കുമാറിനെതിരെ  നടപടി എടുത്തതിൽ പ്രതികരിച്ചു സുനിൽകുമാർ. സി പി എം വളരെ ശക്തമായ അഭിപ്രായം പറയുകയുണ്ടായി. ഏതെങ്കിലും തരത്തിൽ സമ്മർദ്ദം ഉപയോഗിക്കുന്നില്ല  നിലപാടാണ് പറയുന്നത്. മുഖ്യമന്ത്രി എടുത്ത സമീപനം ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോൾ അന്വേഷണം നടത്തി മാത്രമേ നടപടി എടുക്കാൻ കഴിയുമെന്ന് നിലപാടെടുത്തു

ആ നിലപാടിനോട് താൻ യോജിക്കുന്നു എന്നും സുനിൽകുമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിപ്പോർട്ട് മുഖ്യ മന്ത്രിക്ക് നൽകുകയും, അത് ഞായറാഴ്ച്ച ദിവസം ആയിട്ടും കൂടി എ ഡി ജി പി യെ തൽസ്ഥാനത്ത് നിന്നും മാറ്റുകയും ചെയ്യ്തു, ഈ ഒരു കാര്യം ഇടത്പക്ഷ സർക്കാരിനോടുള്ള ജനങ്ങളുടെ സംശയം ഇല്ലാതാക്കാൻ ഇടയാക്കിയെന്നും  വി എസ് സുനിൽകുമാർ വ്യക്തമാക്കി

ആർഎസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതായിരിക്കണം കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ആർഎസ്എസുമായി കൂടിക്കാഴ്ച നടത്തിയതിൽ എഡിജിപിയെ മാറ്റണമെന്ന് സിപിഐയുടെ മാത്രം ആവശ്യമല്ലെന്ന് സുനിൽ കുമാർ പറഞ്ഞു. ഏതു പ്രശ്നങ്ങളിലും ഇടതുപക്ഷ പരിഹാരമുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. വൈകിയോ വൈകിയില്ലേ എന്നതിന് പ്രസക്തിയില്ലെന്ന്സുനിൽ കുമാർ വെളിപ്പെടുത്തി.

Leave a Reply