തൽസ്ഥാനത്തു എത്തിയിട്ടും നിയമ സഭ സമ്മേളനത്തിന് പങ്കെടുക്കാതെ പി വി അൻവർ. തനിക്ക് നിയമ സഭയിൽ പ്രത്യേക സീറ്റ് ലഭിച്ചില്ലെങ്കിൽ താൻ തറയിലിരിക്കുമെന്നും അൻവർ പറയുന്നു. സഭയിൽ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണം. തനിക്ക് പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ തുടർ നടപടിയുമായി താൻ മുൻപോട്ട് പോകുമെന്നും അൻവർ വ്യക്തമാക്കി.
തനിക്ക് ജീവൻ ഉണ്ടെങ്കിൽ താൻ നാളെ നിയമസഭയിൽ പോയിരിക്കും അൻവർ പറയുന്നു. പ്രതിപക്ഷത്ത് ഇരിയ്ക്കാൻ കഴിയില്ലെന്ന് താൻ സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനിയും സീറ്റ് തര൦ തിരിക്കാനാണ് ശ്രമം എങ്കിൽ താൻ തറയിൽ ഇരിക്കുമെന്നും . തറ അത്ര മോശം സ്ഥലം ഒന്നുമല്ലല്ലോ അൻവർ തുറന്നു പറഞ്ഞു.
എ ഡി ജി പി യെ സസ്‌പെൻഡ് ചെയ്യുകയാണ് വേണ്ടത്. ഡി ജി പി ആദ്യം കൊടുത്ത റിപ്പോർട്ട് എ ഡി ജി പി യെ സസ്‌പെൻഡ് ചെയ്യുക യെന്നതായിരുന്നു എന്നും അൻവർ ചൂണ്ടിക്കാട്ടി. എന്നാൽ അത് പിന്നീട് തിരുത്തുവായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.



