ഹമാസ്, ഇസ്രായേൽ യുദ്ധത്തിന്റെ ഒന്നാം വാർഷിക ദിനമായ ഇന്നലെ ഗാസയിൽ വ്യപകമായ ആക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ ഗാസയിൽ 77 മരണമാണ് സ്ഥിതികരിച്ചിരിക്കുന്നത്, അതേസമയം കഴിഞ്ഞ വര്ഷം ഇതേ ദിവസം വടക്കൻ ഇസ്രയേലിൽ ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും, അനുസ്മരിക്കപ്പെട്ടവരെയും ഓർമിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടത്തിയിരുന്നു.
ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇത്തരം ആക്രമണങ്ങൾ തടയുമെന്നും, ഇസ്രായേൽ സായുധ സേന രാജ്യത്തിന്റെ സുരക്ഷക്കായി പ്രവർത്തിക്കുകയാണെന്നും ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ 42000 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേൽ ഇന്നലെ ലെബനനിലും ശക്തമായ ആക്രമണം അഴിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾപറയുന്നത്, ടെൽ അവീവിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി ഹിസ്ബുള്ളയും, സായുധ സംഘത്തിന്റെ പ്രധാന സൈറ്റുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേലും അവകാശപ്പെട്ടു. ടെൽ അവീവിൻ്റെ പ്രാന്തപ്രദേശത്തുള്ള ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ വിഭാഗത്തെ മിസൈലുകൾ ഉപയോഗിച്ച് ലക്ഷ്യം വച്ചതായാണ് ഹിസ്ബുള്ള അറിയിച്ചത്, ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ലെബനനിലെ മറ്റ് സ്ഥലങ്ങളിലും ഇസ്രായേൽ സൈന്യം തിങ്കളാഴ്ചയും ബോംബാക്രമണം തുടർന്നു.



