മലപ്പുറത്ത് കുട്ടി പാകിസ്ഥാൻ എന്ന് വിളിച്ചവരാണ് കോൺഗ്രസുകാർ; വിമർശനവുമായി കെ ടി ജലീൽ 

മലപ്പുറത്ത് ജില്ലാ രൂപീകരണ സമയത്ത്  കുട്ടി പാകിസ്ഥാൻ എന്ന് വിളിച്ചവരാണ് കോൺഗ്രസുകാർ, വിമർശനവുമായി കെ ടി ജലീൽ. ജില്ലാ രൂപീകരണത്ത് മാത്രമല്ല  കോണ്‍ഗ്രസും ,ജനസംഘവും എതിര്‍ത്തത് ,കാലിക്കറ്റ് സര്‍വകലാശാലയെയും എതിര്‍ത്തുവെന്നും മലബാറിന്റെ അലിഗഡ് ഉണ്ടാകുന്നു…

മലപ്പുറത്ത് ജില്ലാ രൂപീകരണ സമയത്ത്  കുട്ടി പാകിസ്ഥാൻ എന്ന് വിളിച്ചവരാണ് കോൺഗ്രസുകാർ, വിമർശനവുമായി കെ ടി ജലീൽ. ജില്ലാ രൂപീകരണത്ത് മാത്രമല്ല  കോണ്‍ഗ്രസും ,ജനസംഘവും എതിര്‍ത്തത് ,കാലിക്കറ്റ് സര്‍വകലാശാലയെയും എതിര്‍ത്തുവെന്നും മലബാറിന്റെ അലിഗഡ് ഉണ്ടാകുന്നു എന്നും പറഞ്ഞിരുന്നു.കാലിക്കറ്റ് സർവ്വകലാശാല വന്നപ്പോൾ മലബാറിൽ അലിഗഡ് സ്ഥാപിക്കാൻ പോകുന്നു എന്നും പറഞ്ഞിരുന്നു.

1921 ലെ മലബാര്‍ കലാപത്തെ വര്‍ഗീയ കലാപമായി സംഘപരിവാർ ചിത്രീകരിക്കുകയും ചെയ്യ്തു. അവരോടൊപ്പം കോൺഗ്രസ്സും കൂട്ടുനിന്നു, അവരെയെന്നാണ് നിങ്ങള്‍ സ്വാതന്ത്ര സമര സേനാനിയായി അംഗീകരിച്ചത്. മലപ്പുറത്തിന്റെ ഉള്ളടക്കത്തെയും സംസ്‌കാരത്തെയും കോണ്‍ഗ്രസ്സ് എതിര്‍ത്തു എന്നും ജലീൽ പറയുന്നു.

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്തു രാമക്ഷേത്രം നിര്‍മ്മിക്കുമ്പോള്‍ വെള്ളി ഇഷ്ടിക സമ്മാനിച്ചത് കോണ്‍ഗ്രസാണ്, സഭയില്‍ ആര്‍എസ്എസിനു അനുകൂലമായ നിലപാട് സ്വീകരിച്ചവരുടെ പട്ടിക എടുത്താല്‍ ആരാകും മുന്‍പില്‍ നില്‍ക്കുക ജലീൽ ചോദിച്ചു.

Leave a Reply