രണ്ടു മണിക്കൂറത്തെ വോട്ടെണ്ണൽ കഴിയുമ്പോൾ ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ് കോൺഗ്രസ് സഖ്യത്തിന് മുന്നേറ്റം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം നാഷണൽ കോൺഫറൻസ് 41 സീറ്റുകളിലും. കോൺഗ്രസ് 8 സീറ്റുകളിലും ലീഡ് നിലനിർത്തുന്നു.
10 വർഷത്തിന് ശേഷം കാശ്‌മീരിലെ ജനങ്ങൾ ബി ജെ പി യെ തള്ളാനും, കോൺഗ്രസിനെ ചേർത്തുനിറുത്താനും തുടങ്ങി എന്നാണ് ഇതിന്റെ സൂചന. ജമ്മു കാഷ്‌മീരിലെ ഈ അടി ബി ജെ പി യുടെ വലിയ ഒരു തിരിച്ചടി തന്നെയാണ്. ഫലങ്ങൾ സൂചിപ്പിക്കുന്നത് കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി വലിയ വിജയത്തിലേക്ക് നീങ്ങുന്നു എന്നാണ്.
ബിജെപി 22 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ജമ്മു കശ്മീര്‍ പിഡിപി മൂന്ന് സീറ്റുകളിലും ,പീപ്പിള്‍സ് കോണ്‍ഫറന്‍സ് രണ്ട് സീറ്റുകളിലും, സ്വതന്ത്രര്‍ നാല് സീറ്റുകളിലും ലീഡ് നില ഉയര്‍ത്തുന്നു എന്നാണ്.കോൺഗ്രസിന് ഇതൊരു ഇരട്ടി മധുരം തന്നെയാണ് എന്നാണ് സൂചന