മനോജ് എബ്രഹമിനെ പകരം ഇനിയും പുതിയ ഇന്റലിജൻസ് മേധാവി ആയി പി വിജയൻ തുടരും. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ആയി മാറിയ ഒഴിവിലേക്കാണ് ഈ നിയമനം. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു. ആരോപണ വിധേയനായ എ ഡി ജി പി അജിത്കുമാറിനെ മാറ്റിയ സ്ഥാനത്തേക്കാണ് ഇന്റലിജൻസ് മേധാവി ആയിരുന്നു മനോജ് എബ്രഹാമിന് ചുമതല നൽകുന്നത്.
അതേസമയം മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനായിരുന്നു എഡിജിപി പി വിജയൻ.വിജയനെതിരെയുള്ള ആരോപണം എന്ന് പറയുന്നത് കോഴിക്കോട്ടെ ട്രെയിനിന് തീയിട്ട കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോർത്തിയെന്നായിരുന്നു , എന്നാൽ എംആര്‍ അജിത് കുമാറിന്‍റെ കണ്ടെത്തൽ അന്വേഷണത്തിൽ തള്ളിയിരുന്നു. അതിനെ തുടര്‍ന്ന് പി വിജയനെ സര്‍വീസിൽ തിരിച്ചെടുക്കുകയായിരുന്നു.



