സഭയിലെ മലപ്പുറം പരാമർശത്തിലെ അടിയന്തര പ്രമേയത്തിൽ മുഖ്യ മന്ത്രി മറുപടി പറയില്ല; തൊണ്ടവേദന എന്ന്, സ്‌പീക്കർ 

മുഖ്യ മന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശം, പി ആർ ഇടപെടൽ എന്നി വിഷയങ്ങൾക്ക് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്നു, എന്നാൽ ഈ ചർച്ചയിൽ മുഖ്യമന്ത്രി സഭയിൽ ഇല്ല. അദ്ദേഹം രാവിലെ സഭയിൽ…

മുഖ്യ മന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശം, പി ആർ ഇടപെടൽ എന്നി വിഷയങ്ങൾക്ക് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുന്നു, എന്നാൽ ഈ ചർച്ചയിൽ മുഖ്യമന്ത്രി സഭയിൽ ഇല്ല. അദ്ദേഹം രാവിലെ സഭയിൽ ഉണ്ടായിരുന്നെങ്കിലും ഈ പ്രമേയത്തിൽ മറുപടി പറയില്ല, കാരണം അദ്ദേഹത്തിന് തൊണ്ട വേദന  ആയതിനാൽ വോയിസ് റെസ്റ്റ് ആണെന്ന് സ്‌പീക്കർ എ എൻ ഷംസീർ സഭയിൽ അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസ്എൻ  നൽകിയത് എം എൽ എ, എൻ ഷംസുദ്ധീൻ ആണ്. സ്‌പീക്കറിന്റെ അനുമതിയോടു പിന്നീട് എൻ ഷംസുദ്ധീൻ ആണ് പ്രമേയം അവതരിപ്പിച്ചത്.

ഈ പ്രമേയത്തിന്റെ ആധാരം എന്ന് പറയുന്നത് ദ ഹിന്ദു പത്രത്തിന് മുഖ്യ മന്ത്രി നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശവും . അത് കൂടാതെ എ ഡി ജി പി വിഷയവും, പി ആർ ഇടപെടലുമാണ് എന്നാണ് ഷംസുദ്ധീൻ എം എൽ എ പറഞ്ഞത്.എ ഡി ജി പി എന്തിനാണ് ആർ എസ് എസുമായി കൂടിക്കാഴ്ച്ച നടത്തിയതെന്ന് ചോദിച്ചിട്ടില്ല. രണ്ടു തവണയാണ് എ ഡി ജി പി റാം മാധവുമായി ചർച്ച നടത്തിയത്.

അതുപോലെ മലപ്പുറത്തെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് മുഖ്യ മന്ത്രി പറയുന്നത്. അവിടെ എന്ത് ദേശവിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കണമെന്നും മലപ്പുറത്തെ ജനങ്ങളെ ക്രൂശിക്കുകയാണെന്നും ഷംസുദ്ധീൻ ആരോപിച്ചു.

 

Leave a Reply