മുൻ ഡി ജി പി ആർ ശ്രീലേഖ ഇനിയും ബി ജെ പി യിലേക്ക് , ഇന്ന് വൈകിട്ട് തന്റെ വീട്ടിൽ വെച്ച് തന്നെ അംഗത്വം സ്വീകരിക്കും. തന്നോട് നേതാക്കൾ കുറച്ചു നാളുകളായി ആവശ്യപെടുന്നുണ്ട്ന്നും, കൂടാതെ തനിക്ക് ബി ജെ പി പാർട്ടി ഇഷ്ട്ടമാണെന്നും ശ്രീലേഖ പറഞ്ഞു. ഇന്ന് മുൻ ഡി ജി പി ബി ജെ പിയിൽ അംഗത്വം സ്വീകരിക്കുകയാണ്.
തിരുവനന്തപുരത്തെ ഈശ്വരവിലാസത്തുള്ള വീട്ടിലാണ് ശ്രീലേഖ അംഗത്വമെടുക്കുന്ന ചടങ്ങ്. അതേസമയം, എഡിജിപി ,ആർഎസ്എസ് കൂടിക്കാഴ്ച്ച വലിയ വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ രാഷ്ട്രീയ പ്രവേശനം ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ആർ ശ്രീലേഖ. രണ്ടു വർഷം മുമ്പാണ് ശ്രീലേഖ സർവ്വീസിൽ നിന്ന് വിരമിച്ചത്.
സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും ഡി ജി പി സ്വീകരിച്ചിരുന്നില്ല. അതിനിടയിലാണ് രാഷ്ട്രീയ പ്രവേശനമെന്ന വാർത്തയും പുറത്തുവരുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീലേഖയുടെ വീട്ടിലെത്തി അംഗത്വം നൽകുമെന്നാണ് വിവരം.



