നിയമ സഭയിൽ അടിയന്തര പ്രമേയ ചർച്ച ആയി തൃശൂർ പൂരംകലക്കൽ . ഈ ചർച്ചക്ക് നോട്ടീസ് നൽകിയത് തിരുവഞ്ചൂർ രാധാകൃഷ്ണനാണ്, പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ ആക്ഷൻ ഹീറോ ആയി ആംബുലൻസിൽ എത്തിയെന്നും, അതിന് അവസരം ഒരുക്കിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. 8 വീഴ്ച്ചകളാണ് തൃശൂർപൂരത്തിൽ ഉണ്ടായിരിക്കുന്നത്.
തൃശൂർ പൂരം കലക്കിയത് ചർച്ചക്ക് എടുത്തത് നല്ലകാര്യമാണ്. മുന്നൊരുക്കങ്ങളിൽ വരെ വലിയ വീഴ്ചയുണ്ടായി. ആദ്യം എഴുന്നള്ളിപ്പ് വന്നപ്പോൾ സ്വകാര്യ വാഹനങ്ങൾ കാരണം തടസപ്പെട്ടു. പോലീസ് ജനത്തെ ശത്രുവായിട്ടാണ് കണ്ടിരുന്നത്. എഴുന്നുള്ളിപ്പിനിടെ വാഹനങ്ങൾ നിയന്ത്രിക്കാൻ പോലും നടപടി ഉണ്ടായില്ല. ആ സമയത്തു പൂരത്തെ രക്ഷിക്കാൻ എന്ന നിലയിൽ സുരേഷ് ഗോപിയെ ഒരു ആക്ഷൻ ഹീറോ ആയി അവതരിപ്പിച്ചത് ഭരണപക്ഷമാണ് തിരുവഞ്ചൂർ പറഞ്ഞു.
പൂരം കലങ്ങിയപ്പോള്‍ മന്ത്രിമാരായ കെ രാജനും, ആര് ബിന്ദുവിനും സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. നിരവധി ആളുകള്‍ ചേരുന്ന സ്ഥലത്ത് പൊലീസിന്റെ അനുമതി ഇല്ലാതെ സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിക്കാന്‍ കഴിയുമോ ? ഇതുകൊണ്ടൊക്കെയാണ് കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞത് തിരുവഞ്ചൂർ പറയുന്നു.എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം എന്‍ഡിഎയുടെ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കു നല്‍കിയത് എന്‍ഡിഎ സ്ഥാനാര്‍ഥിയെ ജയിപ്പിക്കാൻ തിരുവഞ്ചൂർ പറഞ്ഞു.



