ഹരിയാന, ജമ്മു കാശ്‌മീർ തെരെഞ്ഞെടുപ്പുകളുടെ ഫലങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞത് കോൺഗ്രസ് എന്നായിരുന്നു. ഹരിയാനയിൽ കോൺഗ്രസ് ഒറ്റക്കക്ഷിയായി അധികാരത്തിലെത്തുമെന്നു പറഞ്ഞ എക്സിറ്റ് പോളുകൾ കാശ്മീരിലും അധികത്തിലെത്തുമെന്ന് തറപ്പിച്ചു പറഞ്ഞു, കാശ്മീരിന്റെ കാര്യത്തിൽ ഏറെക്കുറെ കൃത്യത പാലിച്ചെങ്കിലും ഹരിയാനയിൽ ആകെ തകിടം മറിഞ്ഞ കാഴ്ച്ചയാണ് കണ്ടത്. ഹരിയാനയിൽ ഏവരെയും അമ്പരിപ്പിച്ചുകൊണ്ടു ബി ജെ പി മികച്ച സീറ്റ് നിലയുമായി അധികാരത്തിലെത്തി.
കശ്മീരിലെ ജമ്മുവിലാകട്ടെ ബി ജെ പി നില മെച്ചപ്പെടുത്തുകയും ചെയ്യ്തു. അതേസമയം ബി ജെ പി യെ സഹായിച്ചത് ജാതിയോ എന്ന ചോദ്യവും ഉയരുന്നുണ്ട്? തെരഞ്ഞെടുപ്പ് ഘട്ടത്തെ വിശകലനം ചെയ്യുമ്പോൾ ഓ ബി സി വോട്ടുകൾ ആണ് ബി ജെ പി യെ രക്ഷിച്ചത് എന്ന് പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ബി ജെ പി ഹരിയാനയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം വർധിപ്പിച്ചിരുന്നു.എല്ലാറ്റിനുപരി മുഖ്യ മന്ത്രി നയാബ് സിങ് സെയിനി ഓ ബി സി വിഭാഗത്തിൽ പെട്ട ആളായിരുന്നു,
അതുപോലെ ഒന്നായിരുന്നു ജാട്ട് വിഭാഗക്കാരുടെ വോട്ട്. കോൺഗ്രസ്സും, ബി ജെ പി യും ജാട്ട് വിഭാഗത്തെ കേന്ദ്രീകരിച്ചാണ് തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും പ്രവർത്തിച്ചത്. കര്ഷക പ്രക്ഷോപത്തിന്റെ പേരിൽ ബിജെ പി സർക്കാരിനെതിരെ വലിയ ജനരോക്ഷം ഉണ്ടാകുമെന്നാണ് വിചാരിച്ചത്. എന്നാൽ കൃഷി നാശം വന്നവർക്ക് ബോണസ് വിതരണം നടത്തുകയും ,മറ്റു ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുകയും ബി ജെ പി ചെയ്യ്തിരുന്നു.
അതുപോലെ കാശ്മീരിലും ലീഡ് നിലകൾ പരിശോധിച്ചാൽ ബി ജെ പി ക്ക് എടുത്തുപറയാവുന്ന നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ജമ്മുവിൽ 29 സീറ്റുകളിൽ പാർട്ടി വിജയം ഉറപ്പിച്ചു കഴിഞ്ഞു. ഒരു തരത്തിൽ ഭരണത്തിൽ യാതൊരു ഇടപെടലും നടത്താൻ പറ്റിയില്ലെങ്കിലും ബി ജെ പി യെ സംഭന്ധിച്ചു ഇതൊരു ആശ്വാസം തന്നെയാണ് ഈ സീറ്റ് നില



