ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ നടപടി വൈകിച്ചതിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി ഇല്ലന്ന് സ്‌പീക്കർ എ എൻ ഷംസിർ , ഈ വിഷയം കോടതിയുടെ പരിഗണനയിൽ എന്ന് പേരിലാണ് അനുമതി നിഷേധിച്ചത്, അനുമതി നിഷേധിച്ചതിന്റെ പേരിൽ പ്രതിപക്ഷം സഭ വിട്ടു. ഹേമ കമ്മറ്റി റിപ്പോർട്ട് അനുസരിച്ചു ചോദ്യം ചോദിച്ചപ്പോൾ സബ് മിഷനായി കൊണ്ടുവരാൻ പറഞ്ഞത് സ്‌പീക്കർ ആണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്.
ഹേമ റിപ്പോർട്ട് സ്ത്രീകളെ ഇത്രയേറെ ബാധിച്ച ഈ വിഷയം സഭ ചര്‍ച്ച ചെയ്യാതിരിക്കുന്നത് സഭയ്ക്ക് തന്നെ അപമാനമാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നത്. സ്ത്രീകളെ ബാധിക്കുന്ന ഈ ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാർ ഇത്രയേറെ താമസിപ്പിച്ചത് സർക്കാരിന്റെ വീഴ്ച്ച തന്നെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു, ഈ വിഷയത്തിന് അടിയന്തര നടപടിക്ക് അനുമതി ഇല്ലാത്തതിന്റെ പേരിലാണ് പ്രതിപക്ഷം സഭ വിട്ടത്



