ഗവർണ്ണർ തുടർച്ചയായി വിമർശിക്കുന്നു; മറുപടി നൽകാൻ മുഖ്യമന്ത്രി 

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മുഖ്യ മന്ത്രി. ഇപ്പോൾ നിയമ സമ്മേളനം നടക്കുന്നതിനാൽ സഭക്ക് അകത്ത് മുഖ്യ മന്ത്രി പിണറായി വിജയൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകുമെന്നാണ്…

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മുഖ്യ മന്ത്രി. ഇപ്പോൾ നിയമ സമ്മേളനം നടക്കുന്നതിനാൽ സഭക്ക് അകത്ത് മുഖ്യ മന്ത്രി പിണറായി വിജയൻ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകുമെന്നാണ് സൂചന. മന്ത്രി ഗവർണ്ണറിനെ അയച്ച കത്തിൽ തർക്കത്തിൽ ഇല്ലെന്ന് കാണിച്ചെങ്കിലും ഗവർണ്ണർ ഇങ്ങനെ വിമർശനം ആരോപിക്കുന്ന സ്ഥിതിക്ക് മുഖ്യ മന്ത്രി മറുപടി നല്കണമെന്നുള്ള കാര്യം ശ്കതമായിരിക്കുകയാണ്.

ഗവർണ്ണർ മുഖ്യ മന്ത്രിയോടുള്ള നിലപാട് ഇപ്പോൾ രൂക്ഷ ഭാഷയിലാണ് ശക്തപ്പെടുത്തുന്നത്. മന്ത്രി ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖം ഉയർത്തിക്കാട്ടിയാണ് ഗവർണ്ണർ ഈ ആരോപണങ്ങൾ നടത്തുന്നത്. മുഖ്യ മന്ത്രിയെ വിശ്വാസമില്ല എന്നാണ് ഗവർണ്ണർ പറഞ്ഞിരിക്കുന്നത്. ഹിന്ദു പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യ മന്ത്രി കോടതിയിൽ പോകുന്നില്ല എന്നാണ് ഗവർണ്ണർ ചോദിക്കുന്നത്.

ഹവാല ഇടപാടുകളും, സ്വര്ണക്കടത്തും ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് മുഖ്യ മന്ത്രി തന്നെ അറിയിക്കാഞ്ഞത് എന്നാണ് ഗവർണ്ണർ ചോദിക്കുന്നത്. ദേശ വിരുദ്ധ പ്രവർത്തങ്ങൾ തനിക്ക് രാഷ്ട്രപ്രതിയെ അറിയിക്കുകയാണ് എന്നതാണ് തന്റെ ഉത്തരവാദിത്വം എന്നും ഗവർണ്ണർ പറയുന്നു.

Leave a Reply