കേരളത്തിലെ മദ്രസകൾക്ക് സംസ്ഥാനം സാമ്പത്തിക സഹായം നൽകുന്നില്ലെന്നും , ക്ഷേത്രങ്ങളിൽ നിന്നും പണം സർക്കാർ എടുക്കുന്നു എന്നുള്ളതും വെറും നുണ പ്രചാരണമാണെന്ന് മന്ത്രി പി രാജീവ് പറയുന്നു. ഇങ്ങനെ വ്യജ പ്രചാരണം നടത്തുന്നത് ശരിയല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വ്യജ പ്രചാരണം സമൂഹത്തിലെ മതത്തെ വിഭജിക്കണമെന്നുള്ള ലക്ഷ്യം ഇട്ടുകൊണ്ട് വലുത് പക്ഷം പറയുന്ന നുണകളാണ്.
അതേസമയം പ്രവാസി മലയാളികളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമുള്ള വേദിയാണ് ലോക കേരളസഭ എന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കേരളീയരുടെ ക്ഷേമ ബില്‍-2024, കേരള പബ്ലിക് സര്‍വീസ് കമീഷന് ,ഭേദഗതി ബില്‍ -2024 എന്നിവ പാസാക്കുന്നതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രിപി രാജീവ്.



