മഹാരാജാസിന ഓട്ടോണമസ് പദവി ഇല്ലെന്ന് സ്ഥിതീകരിച്ചു യു ജി സി

മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ട്ടമായി. കോളേജിന് അങ്ങനൊരു പദവി നൽകിയിട്ടില്ലെന്ന് സ്ഥിതീകരിച്ചു യു ജി സി രേഖ.  ഓട്ടോണമസ് പദവി തുടരാൻ യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നിരിക്കെ അഫിലിയേഷൻ എം ജി സർവകലാശാല നേരിട്ട്…

മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ട്ടമായി. കോളേജിന് അങ്ങനൊരു പദവി നൽകിയിട്ടില്ലെന്ന് സ്ഥിതീകരിച്ചു യു ജി സി രേഖ.  ഓട്ടോണമസ് പദവി തുടരാൻ യുജിസിക്ക് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നിരിക്കെ അഫിലിയേഷൻ എം ജി സർവകലാശാല നേരിട്ട് ഏറ്റെടുക്കണമെന്നും ആവശ്യം ഇപ്പോൾ ശക്തമാണ്. ഓട്ടോണമസ് പദവി തുടരുന്നതിന് കോളേജ് അധികൃതർ യുജിസി പോർട്ടലില്‍ അപേക്ഷിച്ചിട്ടില്ലെന്നും യുജിസി വ്യക്തമാക്കിയിരിക്കുകയാണ്.

കോളേജിന്റെ ഓട്ടോമസ് പദവി നഷ്ടപ്പെട്ടിട്ടില്ലെന്നുമുള്ള കോളേജ് പ്രിൻസിപ്പലിന്റെ വിശദീകരണം കളവായിരുന്നുവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയ്‌ക്ക് യുജിസി യില്‍ നിന്നും ലഭിച്ച വിവരാവകാശരേഖകള്‍ വെളിപ്പെടുത്തുന്നു. പ്രിൻസിപ്പലിന്റെ ശുപാർശയുടെ അടിസ്ഥാനത്തില്‍ എംജി യൂണിവേഴ്സിറ്റി നല്‍കിയ ബിരുദങ്ങള്‍ അസാധുവാകും.

കോളേജിനെ  യുജിസി യുടെ തുടർ അംഗീകാരം ഇല്ലെന്നുള്ളത്  മറച്ചുവച്ചാണ് യൂണിവേഴ്സിറ്റി, ഡിഗ്രി സർട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. സിലബസ് അംഗീകരിക്കുന്നതും, ചോദ്യക്കടലാസ് തയ്യാറാക്കുന്നതും, പരീക്ഷ നടത്തിപ്പും, മൂല്യനിർണയവും, ഫല പ്രഖ്യാപനവും കോളേജില്‍ തന്നെ നടത്തുന്നതുകൊണ്ട് ഈ അവസരം ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും ദുരുപയോഗം ചെയ്യുന്നതായ ആക്ഷേപം കൂടുതലാണ് .

കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടപെട്ട സാഹചര്യത്തില്‍ കോളേജിനെ എംജി യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റണമെന്നും, 2020 മാർച്ചിന് ശേഷമുള്ള വിദ്യാർത്ഥി പ്രവേശനം, ക്ലാസ്സ്‌ കയറ്റം, പരീക്ഷ നടത്തിപ്പ് എന്നിവ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി

Leave a Reply