ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എൻ കെ സുധീർ ഡി എം കെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് എം എൽ എ പി വി അൻവർ പറയുന്നു. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മുൻപ് മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി,ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളിൽ പങ്കുവഹിച്ചിട്ടുണ്ട്.
പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു. അതേസമയം പാലക്കാട് താൻ മത്സരിക്കാനുള്ള സാധ്യത തള്ളി കളയേണ്ട എന്നും പറയുന്നു താൻ ഈ കാര്യം ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് അൻവർ പറഞ്ഞു.
എൻ.കെ.സുധീർ വലിയ ജനപിന്തുണയുള്ള നേതാവാണ്. കഴിഞ്ഞ 3 മാസമായി ചേലക്കരയിൽ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു. സുധീറിനെ മാറ്റിയതിൽ പാർട്ടിയിൽ വലിയ പ്രതിഷേധവുമുണ്ട്.ഇനിയും പാലക്കാട് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം ഡബ്ബിൾ എം എൽ എ ആകാൻ പറ്റുമോ ? ഒരു സാധ്യതയും തള്ളുന്നില്ല.



