സരിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് മുഴുവൻ കോൺഗ്രസ് പാർട്ടിയെ കുറിച്ചുള്ള ആശങ്കകളാണ്. അങ്ങനെയുള്ളൊരാൾ കോൺഗ്രസ് വിട്ട് പോകുമെന്ന് കരുതുന്നില്ലാ, സരിൻ പറയാതെ അദ്ദേഹത്തെ മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കിയാൽ എതിർക്കും പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ കുറിച്ചുള്ള ആശങ്കകൾ പറഞ്ഞൊരു മനുഷ്യനെ, മറ്റേന്തെങ്കിലുമൊരു പാളയത്തിലാക്കാൻ നോക്കുന്നതിനേക്കാൾ ഭേദം ഒരു പിച്ചാത്തിയെടുത്ത് കുത്തികൊല്ലുന്നതല്ലേ, അയാളുടെ രാഷ്ട്രീയ സത്യസന്ധതയാണ് അയാൾ പറയാതെ ചോദ്യം ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ മുഴുവൻ നേതാക്കളെയും വിളിക്കുമ്പോൾ പി സരിനെയും താൻ വിളിച്ചിരുന്നു, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നുവെന്നും രാഹുൽ വ്യകത്മാക്കി.



