പാലക്കാട് പൊതു സ്വതന്ത്രന് വേണമെന്ന് എം എൽ എ പിവി അന്‍വര്‍. ഇന്ത്യ മുന്നണിഈ കാര്യത്തിന് തയാറാകണ൦ , യുഡിഎഫ് അതിനെ കുറിച്ച് കാര്യമായിതന്നെ ആലോചിക്കുന്നുണ്ട് അന്‍വര്‍ പറഞ്ഞു. ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥിയുണ്ടായാല്‍ വിജയത്തിനായി എല്ലാം മറന്ന് ഇറങ്ങുമെന്നും ഡിഎംകെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്നും അന്‍വര്‍ പറഞ്ഞു.പാലക്കാട് ബിജെപിയെ തോല്‍പ്പിക്കാന്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി വേണമെന്നാണ് അന്‍വറിന്റെ ആവശ്യവും.
താൻ ഈ കാര്യം യു ഡി എഫിനോടും , എൽ ഡി എഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട് അൻവർ പറയുന്നു. യു ഡി എഫ് ഈ കാര്യവുമായി ചർച്ചക്ക് ഉണ്ട് എന്നാൽ ഈ കാര്യം എൽ ഡി എഫ് നിരസിച്ചു അൻവർ വ്യക്തമാക്കി.ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി വന്നാല്‍ ഒരു സംശയവുമില്ലാതെ പാലക്കാട് ജയിക്കാമെന്നാണ് അന്‍വര്‍ പറയുന്നത്,



