വയനാട്ടിൽ മത്സരിക്കാൻ പാർട്ടി തന്റെ അടുത്ത് സമീപിച്ചിട്ടില്ല,ആവശ്യപ്പെട്ടാൽ മത്സരിക്കും ; ഖുശ്‌ബു 

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഖുശ്ബു മത്സരിക്കുന്നു എന്നുള്ള വാർത്തയോട് പ്രതികരിച്ചു  ബി ജെ പി നേതാവ് ഖുശ്‌ബു. ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്, ഇതുവരെയും വയനാട്ടിൽ മത്സരിക്കാൻ പാർട്ടി തന്റെ അടുത്ത സമീപിച്ചിട്ടില്ല ഖുശ്‌ബു പറയുന്നു, ഇതുമായി…

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഖുശ്ബു മത്സരിക്കുന്നു എന്നുള്ള വാർത്തയോട് പ്രതികരിച്ചു  ബി ജെ പി നേതാവ് ഖുശ്‌ബു. ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്, ഇതുവരെയും വയനാട്ടിൽ മത്സരിക്കാൻ പാർട്ടി തന്റെ അടുത്ത സമീപിച്ചിട്ടില്ല ഖുശ്‌ബു പറയുന്നു, ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.

എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍താൻ വയനാട്ടിൽ  മത്സരിക്കു൦ ഖുശ്‌ബു പറയുന്നു.കൂടാതെ  പാര്‍ട്ടി പറയുന്നത് അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നും ഖുശ്‌ബു പറഞ്ഞു, നാലുവര്‍ഷം മുന്‍പാണ് ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമായാണ് ഖുശ്ബു പ്രവര്‍ത്തിക്കുന്നത്.

എന്നാൽ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സത്യന്‍ മൊകേരിയാണ് സിപിഐ സ്ഥാനാര്‍ത്ഥി. രൂപീകരണ കാലം മുതല്‍ യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില്‍ 2014-ല്‍ എംഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു സത്യന്‍ മൊകേരി. വയനാട് മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഒരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യന്‍ മൊകേരി പിടിച്ചത്.

Leave a Reply