നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കളക്ടറേറ്റിലെത്തി. കളക്ടർ അരുൺ വിജയന്റെ മൊഴിയെടുക്കാനായാണ് അന്വേഷണ സംഘമെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുളള വിവരങ്ങൾ സംഘം കളക്ടറോട് ചോദിച്ചറിയും. പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കളക്ടറാണെന്നും, കളക്ടർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ആരോപണത്തിലാണ് കളക്ടറുടെ മൊഴിയെടുപ്പ് അന്വേഷണ സംഘം അന്വേഷിക്കുന്നത്. താൻ സത്യം സത്യമായുള്ള കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് കളക്ടർ അരുൺ മാധ്യമങ്ങളോട് മുൻപ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം കളക്ടർ അരുൺ കെ വിജയൻ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർക്ക് മൊഴി നൽകിയിരുന്നു. എന്നാൽ എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു കളക്ടറുടെ മൊഴി. നവീൻ ബാബുവിന്റെ വിവാദമായ യാത്രയയപ്പ് യോഗത്തിലേക്ക് തന്നെ കളക്ടർ ക്ഷണിച്ചിട്ടാണ് പോയതെന്ന് പി.പി ദിവ്യ പറഞ്ഞിരുന്നു . എന്നാൽ വകുപ്പുതല അന്വേഷണത്തിൽ കളക്ടർ ഈ വാദം തളളുന്ന മൊഴിയാണ് നൽകിയത്. താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ല, സ്റ്റാഫ് കൗൺസിലായിരുന്നു സംഘാടകർ.



