സാധാരണക്കാർക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് സംസ്ഥാനത്തെ മാറ്റി മുഖ്യ മന്ത്രി പിണറായി വിജയൻ ആര്‍.എം.പി നേതാവും വടകര എം.എല്‍.എയുമായ കെ.കെ രമ. കേരളത്തിലെ ഭരണം മാഫിയ പ്രവത്തനമായി മാറിയിട്ട് നാളുകൾ കുറെയായി. പിണറായി വിജയന്‍ സിപിഎം എന്ന പ്രസ്ഥാനത്തിന്റെ അന്ത്യം കുറിച്ച് കൊണ്ടിരിക്കുകയാന്നും കെ കെ രമ പറയുന്നു.
പിണറായിയിൽ നിന്ന് തുടങ്ങിയ പ്രസ്ഥാനം പിണറായിയില്‍ തന്നെ അവസാനിക്കാന്‍ പോവുകയാണ്. ലോക്കല്‍ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് ജനങ്ങളോട് ഇടപെട്ടു കൊണ്ടിരിക്കുന്നത് കെ കെ രമ പറഞ്ഞു. ഖത്തറിലെ വടകര മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം തങ്ങളുടെ താല്പര്യത്തിനു വഴങ്ങാത്തതിനാണ് നവീന്‍ ബാബു എന്ന എഡിഎമ്മിനെ പൊതു ജനത്തിന് മുന്നില്‍ പരസ്യമായി വിചാരണ ചെയ്ത് അപമാനിക്കുകയും അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യ്തത്. നവീന്‍ ബാബുവിനെ അപമാനിച്ച സംഭവത്തില്‍ ദിവ്യ ഒറ്റക്കാണെന്ന് വിചാരിക്കുന്നില്ലാ ,ഇതിനൊക്കെ പിന്നില്‍ വലിയ ലോബി ഉണ്ടാകു൦ ,കെ കെ രമ പറഞ്ഞു.



