പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ കോൺഗ്രസ് പിൻവലിക്കില്ല, അൻവർ പിന്തുണച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. ഉപാധി അൻവർ കൈയിൽ വെച്ചാൽ മതി, അൻവറിന്റെ ഉപാധികൾ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അന്‍വര്‍ തമാശകളൊന്നും പറയരുത്. അന്‍വറിന്റെ ഡിഎംകെ കോണ്‍ഗ്രസിനെയാണ് ബന്ധപ്പെട്ടത്. യുഡിഎഫ് ഇക്കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യ്തിട്ടില്ല എന്നും വി ഡി സതീശൻ പറയുന്നു.
സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കെന്ന് അന്‍വറിനോട് പറഞ്ഞിരുന്നു. അധവാ ഇനി പിന്‍വലിച്ചാലും ഇല്ലേലും കുഴപ്പമില്ല. ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ല. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന തരത്തിലുള്ള ഒരു ചര്‍ച്ചയും യുഡിഎഫ് നടത്തിയിട്ടില്ല വിഡി സതീശന്‍ പറഞ്ഞു. കെപിസിസി യോഗത്തില്‍ പേര് പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്‍വറുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു . കോണ്‍ഗ്രസിന് ഒരു നിര്‍ബന്ധവും ഇല്ല സൗകര്യം ഉണ്ടെങ്കില്‍ പിന്‍വലിച്ചാല്‍ മതി. ഒരു ഉപാധിയും അംഗീകരിക്കില്ല . രമ്യ ഹരിദാസിനെ പിൻവലിക്കാൻ പോകുന്നില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. വയനാട് പ്രിയങ്കാ ഗാന്ധിയെ പിന്തുണ നല്‍കിയില്ലെങ്കില്‍ വിഷമാകുമെന്ന് വിഡി സതീശന്‍ പിവി അന്‍വറിനെ പരിഹസിച്ചു



