തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഗർഭിണികൾക്കും, കുട്ടികൾക്കും നടൻ വിജയ് യുടെ സന്ദേശം 

തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഭാരവാഹികള്‍ക്ക് നടൻ  വിജയ് നല്‍കിയ സന്ദേശം ഇപ്പോൾ ശ്രദ്ധ നേടുകയാണ് . ഗര്‍ഭിണികള്‍ക്കും ,കുട്ടികള്‍ക്കും വേണ്ടിയാണ് വിജയ് സംസാരിച്ചത്. ഒക്‌ബോബര്‍ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ്…

തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഭാരവാഹികള്‍ക്ക് നടൻ  വിജയ് നല്‍കിയ സന്ദേശം ഇപ്പോൾ ശ്രദ്ധ നേടുകയാണ് . ഗര്‍ഭിണികള്‍ക്കും ,കുട്ടികള്‍ക്കും വേണ്ടിയാണ് വിജയ് സംസാരിച്ചത്. ഒക്‌ബോബര്‍ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം. ഗര്‍ഭിണികളും ,സ്‌കൂള്‍ കുട്ടികളും, രോഗികളും ,പ്രായമായവരും ഈ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം.

സംസ്ഥാന സമ്മേളനത്തിലേക്കുള്ള യാത്രയിലും നാട്ടിലേക്ക് മടങ്ങുമ്പോഴും കേഡര്‍മാര്‍ രാഷ്ട്രീയ അച്ചടക്കവും ചിട്ടയായ പെരുമാറ്റവും പാലിക്കണം. ട്രാഫിക് നിയമങ്ങള്‍ പാലിക്കണം.കേഡര്‍മാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണം എന്നാണ്   നടൻ വിജയ്   ഭാരവാഹികള്‍ക്കും ,പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്‍കിയിരിക്കുന്ന സന്ദേശം.

Leave a Reply