2009 ലെ നിര്‍ബന്ധ വിദ്യാഭ്യാസ നിയമം വകുപ്പ് ആറ് പ്രകാരമുള്ള നിബന്ധനകള്‍ പൂര്‍ത്തീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതതയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ സംവിധാനിച്ചിട്ടുള്ള ബദല്‍ സ്കൂളുകളുടെ മറവില്‍ മദ്രസകള്‍ക്കെതിരെ ദേശീയ ബാലാവകാശ കമ്മീഷന് നടത്തുന്ന നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് മദ്രസാ ബോര്‍ഡ് കോര്‍ഡിനേഷന്‍ കമ്മിറ്റി സൂചിപ്പിച്ചു.സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏട്ട് മദ്രസ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കൂട്ടായ്മയാണ് കോര്‍ഡിനേഷന്‍ ഫോര്‍ മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ്സ്.
മുന്‍ എംഎല്‍എ കാരാട്ട് റസാഖ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനും ഉമ്മര്‍ ഫൈസി മുക്കം വര്‍ക്കിംങ് ചെയര്‍മാനും ഇ. യാകൂബ് ഫൈസി ജനറല്‍ സെക്രട്ടറിയുമായ 25 അംഗ കമ്മിറ്റിയാണ് കോര്‍ഡിനേഷന്‍ ഫോര്‍ മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡ്സ്. രൂപീകരിച്ചത്. ,കോഴിക്കോട് കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ ചേര്‍ന്ന സമിതി യോഗത്തില്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഉമ്മര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു.



