ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയെ വധിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു കോടി രൂപ; വാഗ്‌ദാനവുമായി ക്ഷത്രിയ കർണി സേന 

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്യ്തു ക്ഷത്രിയ കർണിസേന. ഇപ്പോൾ ലോറൻസ് ഗുജറാത്തിലെ ജയിലിലാണ്. ഇങ്ങനൊരു പ്രതിഫലം പ്രഖ്യാപിച്ചത് ക്ഷത്രിയ…

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു കോടി രൂപയ്ക്കു മുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്യ്തു ക്ഷത്രിയ കർണിസേന. ഇപ്പോൾ ലോറൻസ് ഗുജറാത്തിലെ ജയിലിലാണ്. ഇങ്ങനൊരു പ്രതിഫലം പ്രഖ്യാപിച്ചത് ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് ഒരു വിഡിയോ സന്ദേശത്തിലൂടെയാണ്. പ്രഖ്യാപനം 1,11,11,111 രൂപ നൽകുമെന്നാണ്.

കർണിസേനാ തലവൻ ഗുജറാത്ത് കേന്ദ്ര സർക്കാരുകളുടെ നടപടികളെ  വിമർശിക്കുകയും ചെയ്യ്തു.2023 ഡിസംബർ അഞ്ചിനാണ് കർണിസേനാ മുൻ തലവൻ സുഖ്ദേവ് സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയ് സംഘം ഏറ്റെടുത്തിരുന്നു. ബിഷ്ണോയിയുടേത് രാജ്യതൊട്ടാകെ വേരുകൾ ഉള്ള ഒരു സംഘടനയാണ് എന്നും പോലീസ് പറയുന്നുണ്ട്.

ഈ അടുത്ത സമയത്ത് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്കു നേരെ ഏപ്രിൽ 14ന് വെടിയുതിർത്ത സംഭവത്തിലും ലോറൻസ് ബിഷ്ണോയിയുടെ സംഘമാണ് പോലീസ് പിടിയിലായത്. കൂടാതെ ലോറൻസിന്റെ സഹോദരൻ അൻമോൾ ബിഷ്ണോയ് ഈ വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യ്തിരുന്നു.

Leave a Reply