തൃശൂർ പിടിച്ചെടുത്തു ഇനിയും പാലക്കാട്; പാലക്കാട് വമ്പൻ ഭൂരിപക്ഷത്തിൽ ബി ജെ പി ജയിക്കുമെന്ന്, പി കെ കൃഷ്ണ ദാസ് 

പാലക്കാട് വമ്പൻ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ബി ജെ പി തൃശ്ശൂര്‍ പിടിച്ചെടുത്തു, ഇനിയും പാലക്കാടും പിടിക്കു൦,കൃഷ്ണദാസ് വെളിപ്പെടുത്തി.പാലക്കാട് സിപിഐഎമ്മും, കോണ്‍ഗ്രസ്സും തമ്മില്‍ഡീലുണ്ടെന്നും…

പാലക്കാട് വമ്പൻ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. ബി ജെ പി തൃശ്ശൂര്‍ പിടിച്ചെടുത്തു, ഇനിയും പാലക്കാടും പിടിക്കു൦,കൃഷ്ണദാസ് വെളിപ്പെടുത്തി.പാലക്കാട് സിപിഐഎമ്മും, കോണ്‍ഗ്രസ്സും തമ്മില്‍ഡീലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ഷാഫി  പറമ്പിൽ ജയിച്ചത് സിപിഐഎം വോട്ട് കൊണ്ട് എന്ന് സരിന്‍ പറഞ്ഞിരുന്നു. എന്നാൽ ഇതേക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെയും അഭിപ്രായം പറഞ്ഞിട്ടില്ല. ഇന്ത്യാ സഖ്യ മുന്നണി ധര്‍മ്മം ആകും ഇവര്‍ നടപ്പിലാക്കുന്നത് ഇത് രാഷ്ട്രീയ മര്യാദയാണോ എന്ന് ചിന്തിക്കണം എന്നും കൃഷ്ണദാസ് പറയുന്നു.ബിജെപിക്ക് ഉള്ളില്‍ ഒരു പ്രശ്‌നവുമില്ല,ഒറ്റക്കെട്ടായാണ് ബി ജെ പി ഈ തെരഞ്ഞെടുപ്പ് നേരിടുന്നത്കൃഷ്ണദാസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ശോഭ സുരേദ്രന്റെ പോസ്റ്റര്‍ കത്തിച്ച വിഷയം തങ്ങളുടെ  ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഉന്നയിച്ചു.കോണ്‍ഗ്രസും ,സിപിഎമ്മു൦ ഒരു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്, പാലക്കാട് സംഘടനാ പ്രശ്‌നം ഉണ്ട് എന്നുള്ളത് മാധ്യമസൃഷ്ടിയാണ് എന്നും കൃഷ്ണദാസ് ആരോപിച്ചു.

Leave a Reply