വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് 3 മാസം തികയുകയാണ്, തങ്ങളുടെ പുനരധിവാസത്തിനായി സമരത്തിനിറങ്ങുകയാണ് ഇപ്പോൾ ദുരന്തബാധിതർ. ചൂരൽമല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ ഇന്ന് വയനാട് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ പ്രതിഷേധം.പുനരധിവാസം വൈകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞിട്ട് മൂന്ന് മാസം തികഞ്ഞിടുമ്പോൾ തങ്ങളുടെ പുനരധിവാസത്തിന്റെ കാര്യത്തിൽ ഒരു പുരോഗമനവും ഉണ്ടായിട്ടില്ല ഈ ഒരു വേളയിൽ ഇപ്പോൾ ദുരന്തബാധിതർ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. അതേസമയം ഇതിനിടെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം കോടതി വയനാടിന് നൽകുന്ന സഹായത്തിൽ തീരുമാനം അറിയിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതുപോലെസംസ്ഥാന സർക്കാരിന്റെ ആവശ്യം വയനാട് ദുരന്ത ബാധിതർക്ക് മാത്രമായി പ്രത്യേക കേന്ദ്ര പാക്കേജ് വേണമെന്നാണ്.



